ജൂലൈ 31 – പുന്ന നൗഷാദ് രക്തസാക്ഷിത്വദിനം

പുന്ന നൗഷാദ് കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ടു വർഷം പൂർത്തിയാകുന്നു. എസ്ഡിപിഐ രാജ്യദ്രോഹികൾ ആണ് നൗഷാദിനെ കൊലപ്പെടുത്തിയത്.

വർഗീയശക്തികളുടെ ഒടുങ്ങാത്ത പകയുടെ വാൾത്തലപ്പുകളിൽ പിടഞ്ഞു ഇല്ലാതായത് ഒരു നാടിന്റെയാകെ പ്രതീക്ഷയായ നേതാവാണ്. യുവാക്കളെ മതേതര ജനാധിപത്യ ചേരിയുടെ മൂവർണക്കൊടി തണലിൽ ചേർത്തുനിർത്തി നൗഷാദ് മുന്നോട്ടു നയിച്ചു. ആ സംഘടനാപാടവം ആണ് എസ്ഡിപിഐയുടെ കണ്ണിലെ കരടായി നൗഷാദിനെ മാറ്റിയത്.

അണിയറയിൽ ആസൂത്രണങ്ങൾ ഒരുപാട് നടന്നു. ഒടുവിൽ 2019 ജൂലൈ 30ന് കൊലയാളിസംഘം തെരുവിലിറങ്ങി. വൈകിട്ട് 6 30ന് 15 പേർ 7 ബൈക്കുകളിലെത്തി നൗഷാദ് ഉൾപ്പെടെ നാലുപേരെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു.

പുന്ന നൗഷാദിന്റെ ഓർമ്മകൾക്ക് 2 വയസ്സ് തികയുമ്പോൾ വർഗീയതയ്ക്കെതിരെ പോരാട്ടം കോൺഗ്രസ് കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. ആ പോരാട്ട വീഥികളിലെ ജ്വലിക്കുന്ന സ്മരണയാണ് നൗഷാദിന്റെ രക്തസാക്ഷിത്വം.

Related posts

Leave a Comment