പുന്ന നൗഷാദ് രക്തസാക്ഷി ദിനാചരണം നടത്തി

ദോഹ : എസ് ഡി പി ഐ ഭീകര വാദികളാൽ കൊല ചെയ്യപ്പെട്ട ചാവക്കാട് പുന്ന നൗഷാദ് രക്ത സാക്ഷി ദിനാചരണം ഖത്തർ ഇൻകാസ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു .
ജില്ലാ പ്രസിഡന്റ്‌ കമാൽ കല്ലാത്തയിൽ അധ്യക്ഷം വഹിച്ചു. പ്രതിപക്ഷ നേതാവ്അഡ്വ :വി. ഡി. സതീശൻ ഉത്ഘാടനം ചെയ്തു.
മുൻ ഐ സി സി പ്രസിഡന്റ്‌എ. പി. മണികണ്ഠൻ ആമുഖ പ്രസംഗം നടത്തി.കെ പി സി സി സെക്രട്ടറി അഡ്വ. ബി. ആർ. എം. ഷെഫീർ മുഖ്യ പ്രഭാഷണം നടത്തി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌
 ഗോപ പ്രതാപൻ,യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌  തെബ്സീർ മഴുവഞ്ചേരി,ഇൻകാസ് തൃശൂർ ജില്ലാ സെക്രട്ടറി ജിഷ ജോർജ്തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു.
സെക്രട്ടറി സി. എം. സുരേഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ ഹനീഫ ചാവക്കാട് നന്ദിയും പറഞ്ഞു.
കെ. വി. പ്രേജിത്തിന്റെ നേതൃത്വത്തിൽ,ഉല്ലാസ് തൊട്ടുങ്ങൽ, ജസ്മൽ കല്ലാത്തയിൽ,മഞ്ജു നാഥ്‌, ബക്കർ എൻ. എം.അബു പെരുമ്പിള്ളി, നജു ചക്കര, റാഫി കുട്ടമംഗലം എന്നിവർ യോഗം നിയന്ത്രിച്ചു.

Related posts

Leave a Comment