Cinema
പഞ്ചാബി- ഹിന്ദി നടൻ മംഗൾ ധില്ലൻ അന്തരിച്ചു

ന്യൂഡൽഹി: പഞ്ചാബി, ഹിന്ദി ചലച്ചിത്ര നടനും സംവിധായകനുമായ മംഗൾ ധില്ലൻ അന്തരിച്ചു. കാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് മംഗളിനെ ലുധിയാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം പിന്നീട്.
ജുനൂൺ, കിസ്മത്ത്, ദി ഗ്രേറ്റ് മറാത്ത, പാന്തർ, ഗുട്ടാൻ, സാഹിൽ, മൗലാന ആസാദ്, മുജ്രിം ഹാസിർ, റിഷ്ത, യുഗ്, നൂർജഹാൻ എന്നിവയും അദ്ദേഹത്തിന്റെ മറ്റ് ഷോകളാണ്. ഖൂൻ ഭാരി മാംഗ്, സഖ്മി ഔറത്ത്, ദയവാൻ, കഹാൻ ഹേ കാനൂൻ, നാക്കാ ബന്ദി, അംബ, അകൈല, ജനഷീൻ, ട്രെയിൻ ടു പാകിസ്ഥാൻ, ദലാൽ തുടങ്ങി നിരവധി ഫീച്ചർ സിനിമകളിലും മംഗൾ ധില്ലൻ അഭിനയിച്ചിട്ടുണ്ട്. 2017ൽ തൂഫാൻ സിംഗ് എന്ന ചിത്രത്തിലാണ് ലാഖയായി അദ്ദേഹം അവസാനമായി അഭിനയിച്ചത്.
പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ ഒരു സിഖ് കുടുംബത്തിലാണ് മംഗൾ ധില്ലൻ ജനിച്ചത്. പഞ്ച് ഗ്രേയിൻ കലാൻ സർക്കാർ സ്‌കൂളിലായിരുന്നു ആദ്യകാല സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ഉത്തർപ്രദേശിലേക്ക് മാറി. ലഖിംപൂർ ഖേരി ജില്ലയിലെ നിഘസനിലുള്ള സില പരിഷത്ത് ഹൈസ്‌കൂളിൽ നിന്നും ബിരുദം നേടി.
ഡൽഹിയിലെ ഒരു തിയേറ്ററിൽ ജോലി ചെയ്തിരുന്നു. 1980-ൽ അഭിനയത്തിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കി. 1986-ൽ കഥ സാഗർ എന്ന ടിവി ഷോയിലൂടെയാണ് മംഗൾ ആദ്യമായി വിനോദ വ്യവസായത്തിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ അദ്ദേഹം ബുനിയാദ് എന്ന മറ്റൊരു ടിവി ഷോയിൽ പ്രത്യക്ഷപ്പെട്ടു.
Cinema
തീയേറ്ററുകളിൽ ഇടി മുഴക്കം തീർക്കാൻ “ സലാർ “ ക്രിസ്മസ് റിലീസിന്

കെജിഎഫ്, കെജിഎഫ്-2 എന്നീ രണ്ട് പാൻ ഇന്ത്യൻ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന സലാറിൽ പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്. “സലാർ“ന്റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി മുന്നേറുന്നു. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ചെറുതല്ല. കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്. ചിത്രം ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.
Cinema
കണ്ണഞ്ചിപ്പിക്കും തീപ്പൊരി ട്രെയിലറുമായി “സലാർ”

ഈ വർഷം ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബർ 1, രാത്രി 7.19ന് ഹോംബാലെ ഫിലിംസ് പുറത്ത് വിട്ടു. കെജിഎഫ് -ന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്-പൃഥ്വിരാജ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. കെജിഎഫ് ആയി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സലാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി പുതിയൊരു ലോകം തന്നെയാണ് പ്രശാന്ത് നീല്‍ സൃഷ്ടിച്ചിരിക്കുന്നത്. ട്രെയിലർ പുറത്തു വന്ന് നിമിഷങ്ങൾക്കകം തന്നെ റെക്കോർഡ് വേഗത്തിലാണ് യൂട്യൂബിൽ കാഴ്ചക്കാർ കൂടുന്നത്. 5 ഭാഷകളിലായി എത്തിയ ട്രെയിലർ ഇതിനോടകം തന്നെ 25+ മില്യൺ ട്രെൻഡ് ആയി കഴിഞ്ഞിരിക്കുന്നു. ഡിസംബർ 15 മുതലാണ് ബുക്കിങ്സ് ഓപ്പൺ ആകുന്നത്.
ചിത്രത്തില്‍ പൃഥ്വിരാജ് വര്‍ദ്ധരാജ മന്നാർ ആയി എത്തുമ്പോൾ ഉറ്റ സുഹൃത്ത് ദേവ എന്ന വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. കൂടാതെ ശ്രുതി ഹസ്സാൻ, ജഗപതി ബാബു, രാമചന്ദ്ര രാജു, ബോബി സിംഹ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. ഇവർ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്.
ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇവരുടെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ പോകുന്ന ഒരു മെഗാ ആക്ഷൻ പാക്കഡ് ചിത്രം തന്നെയായിരിക്കും ഹോംബാലെ ഫിലിംസിന്റെ സലാർ പ്രൊജക്റ്റ്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ – മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത്.
Cinema
മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login