പാളിപ്പോയത് മോദിയുടെ റോഡ് ഷോ, സംസ്ഥാനം ഇന്ന് റിപ്പോർട്ട് നൽകും

അമൃത്‌സർ: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ പഞ്ചാബിൽ മിന്നൽ റോഡ് ഷോയ്ക്കു പെട്ടെന്നു തീരുമാനിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 മിനിറ്റ് വഴിയിൽ കുടുങ്ങാൻ കാരണമെന്ന് ബികെയു ക്രാന്തികാരി (ഫൂൽ) ഭാരവാഹികൾ. പ്രധാനമന്ത്രി റോഡ് മാർ​ഗം വരുന്നത് തങ്ങളറിഞ്ഞില്ലെന്നും പെട്ടെന്നു യാത്രാ പരിപാടി മാറ്റിയതാണ് കുഴപ്പങ്ങൾക്കു കാരണമെന്നും നേതാക്കൾ വിശദീകരിച്ചു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മുന്നറിയിപ്പുകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയോ ആണ് കടന്നു പോയത്. അതൊരു റോഡ് ഷോയുടെ പ്രതീതിയുമുണ്ടാക്കി. എന്നാൽ, ഫ്ലൈ ഓവറിൽ മറ്റു വാഹനങ്ങൾ ഉപരോധിക്കുന്നതിനിടെയാണ് മോദിയുടെ വാഹനവ്യൂഹമെത്തിയത്. ഈ വാഹനങ്ങളെ തങ്ങൾ തടയുകയായിരുന്നില്ലെന്നും നേരത്തേ തന്നെ കുടുങ്ങിക്കിടന്ന വാഹനങ്ങളുടെ നിരയിലേക്ക് പിഎം മോട്ടോർ വ്യൂഹം കട
ന്നുകയറുകയായിരുന്നു എന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. ഫ്ളൈ ഓവറിൽ ബികെയു ക്രാന്തികാരി (ഫൂൽ) എന്ന സംഘടന ആണ് ​ഗതാ​ഗതം ഉപരോധിച്ചത്. റാലിക്കു പോകുകയായിരുന്ന ബിജെപി പ്രവർത്തകർക്കെതിരായിരുന്നു പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷാ വീഴ്ച ഇല്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർ​ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.
സംഭവത്തിൻറെ പേരിൽ ബിജെപിക്കും കോൺഗ്രസിനുമിടയിൽ രാഷ്ട്രീയ ആരോപണപ്രത്യാരോപണം തുടരുകയാണ്. ‘പ്രതിഷേധക്കാർ കുത്തിയിരുന്നതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധമുണ്ടാകാൻ കുറഞ്ഞത് 10 മുതൽ 20 മിനിറ്റ് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, കർഷക രോഷത്തെ തുടർന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറിൽ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തിൽ കടുത്ത രോഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്.

Related posts

Leave a Comment