ഇന്ധനവില കുറച്ച് പഞ്ചാബ് ; പെട്രോൾ ലിറ്ററിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമായിരിക്കും പുതുക്കിയ നിരക്ക്

ഇന്ധനവില കുറച്ച് പഞ്ചാബ്.പെട്രോൾ ലിറ്ററിന് പത്തും ഡീസലിന് അഞ്ചും രൂപ കുറയ്ക്കാൻ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത്ത് സിങ് ചന്നി അറിയിച്ചു. ഇന്ധനങ്ങളുടെ എക്‌സൈസ് നികുതി കേന്ദ്രം കുറച്ചതിനു പിറകെയാണ് പഞ്ചാബ് സർക്കാർ തീരുമാനം. മൂല്യവർധിത നികുതി(വാറ്റ്) നിരക്ക് കുറച്ചായിരിക്കും പഞ്ചാബ് പെട്രോൾ, ഡീസൽ വില കുറക്കുക. പെട്രോൾ ലിറ്ററിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമായിരിക്കും പുതുക്കിയ നിരക്ക്.

Related posts

Leave a Comment