പഞ്ചാബ് നിലനിർത്തും ; ഉത്തരാഖണ്ഡും ഗോവയും മണിപ്പൂരും തിരിച്ചുപിടിക്കും ; കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ചുവരവെന്ന് സർവ്വേ

രാജ്യത്ത് 2022 ഓടെ കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്ന് വിവിധ ഏജൻസികൾ നടത്തിയ സർവ്വേ ഫലങ്ങൾ. അടുത്ത വർഷം നടക്കുന്ന ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് സർവ്വേ ഫലങ്ങൾ പറയുന്നു.

ഉത്തരാഖണ്ഡിൽ ആകെയുള്ള 70 സീറ്റുകളിൽ 40 സീറ്റുവരെ കോൺഗ്രസ് നേടുമെന്നും ഗോവയിൽ 40 സീറ്റുകളിൽ 22 സീറ്റ് വരെ കോൺഗ്രസ് നേടുമെന്നും മണിപ്പൂരിൽ അറുപത് സീറ്റുകളിൽ 31 സീറ്റ് വരെ കോൺഗ്രസ് നേടുമെന്നും സർവ്വേ പറയുന്നു.നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ് കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ചുവരവ് പ്രകടമാകുന്നത്. പഞ്ചാബിൽ 117 സീറ്റുകളിൽ 75 സീറ്റ് വരെ നേടി കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സർവേ പറയുന്നു.

രാജ്യത്ത് നടക്കുന്ന കർഷക സമരങ്ങളും തൊഴിലില്ലായ്മയും കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരായ ജനവികാരം ഉയർത്തിക്കാട്ടുന്നുവെന്നും അത് കോൺഗ്രസിന് അനുകൂലമാകും എന്നും സർവ്വേ ചൂണ്ടിക്കാണിക്കുന്നു.രാജ്യത്താകമാനം കോൺഗ്രസ് അതിശക്തിയായി തിരിച്ചുവരുമെന്നും സർവ്വേ പറയുന്നു.

Related posts

Leave a Comment