കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്നു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി

പഞ്ചാബ് :മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിലെ ഇഡി റെയിഡുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പോര് മുറുകുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്നും തെരഞ്ഞടുപ്പിന് മുന്നേ തന്നെ അപമാനിക്കാന്‍ ആണ് ശ്രമമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ആരോപിച്ചു.

തന്നെ സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള നീക്കം വിലപോകില്ലെന്നും ഇഡിക്ക് തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ലെന്നും ചരണ്‍ ജിത്ത് സിങ്ങ് ചന്നി പ്രതികരിച്ചു.ഇതിനിടെ മന്ത്രി ഗുര്‍ജിത് സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സോണിയാ ഗാന്ധിക്ക് കത്ത് അയച്ചു.

അനധികൃത മണല്‍ ഖനനം പഞ്ചാബ് തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലെ ചൂടേറിയ വിഷയമാണ്. കോണ്‍ഗ്രസിനെതിരെ ഈ വിഷയം പ്രതിപക്ഷം ശക്തമായ പ്രചാരണായുധമാക്കുകയാണ്. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് പത്തിടങ്ങളില്‍ ഇഡി റെയിഡ് നടത്തിയത്. റെയിഡില്‍ പത്തു കോടി രൂപ കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ മകനായഭൂപിന്ദര്‍ സിങിന്റെ വസതിയില്‍ നിന്ന് ഏട്ടരകോടിയും. പങ്കാളിയായ സന്ദീപ് കുമാറിനെ വസതിയില്‍ നിന്ന് രണ്ടു കോടി രൂപയും പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ റെയിഡ് രാഷ്ട്രീയ നീക്കമെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തുന്നത്.

Related posts

Leave a Comment