മൊറിന്‍ഡയിലെ കുട്ടികള്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ ചുറ്റിക്കറങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി

മൊറിന്‍ഡയിലെ കുട്ടികള്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ ചുറ്റിക്കറങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി.ഹെലികോപ്റ്റര്‍ യാത്രയുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി തന്റെ ട്വിറ്ററില്‍ പങ്കുവെച്ചു. തങ്ങള്‍ക്ക് ഒത്തിരി സന്തോഷമുണ്ടെന്നും മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.

“ജനങ്ങളുടെ സര്‍ക്കാര്‍. മൊറിന്‍ഡയിലെ കുട്ടികളുമായി ഹെലികോപ്റ്റര്‍ റൈഡ് പങ്കിടുന്നതില്‍ സന്തോഷമുണ്ട്. എല്ലാ മേഖലകളിലും തുല്യ അവസരങ്ങള്‍ നല്‍കി അവര്‍ക്ക് ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാനാണ് എന്റെ ശ്രമം,” ആകാശയാത്രയുടെ വിഡിയോ പങ്കുവെച്ച്‌ മുഖ്യമന്ത്രി ട്വീറ്ററില്‍ കുറിച്ചു .

Related posts

Leave a Comment