Connect with us
48 birthday
top banner (1)

Delhi

കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

Avatar

Published

on

കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഛണ്ഡിഗഢ്: ഡല്‍ഹി ലക്ഷ്യമാക്കി കര്‍ഷകരുടെ മാര്‍ച്ച് നീങ്ങുന്നതിനിടെ വിഷയത്തില്‍ ഇടപെട്ട് പഞ്ചാബ്-ഹരിയാന ഹൈകോടതി. ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്തണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം പാസാക്കണമെന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.

ആക്ടിങ് ചീഫ് ജസ്റ്റിസ് ജി.എസ്.സന്ദ്‌വാലിയ, ജസ്റ്റിസ് ലാപിത ബാനര്‍ജി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചത്. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പില്‍ എത്തുന്നത് വരെ പ്രതിഷേധസ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനും പഞ്ചാബ്, ഹരിയാന, ഡല്‍ഹി സര്‍ക്കാറുകള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.

Advertisement
inner ad

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലേക്ക് എത്തിയത്. ഇതിലൊന്ന് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാനായി ഹരിയാന സര്‍ക്കാര്‍ നിയമവിരുദ്ധമായി റോഡ് അടച്ചതിന് എതിരെയാണ്. മറ്റൊരു ഹര്‍ജിപ്രതിഷേധക്കാര്‍ സംസ്ഥാന-ദേശീയ ഹൈവേകള്‍ ബ്ലോക്ക് ചെയ്യുന്നതിനെതിരായാണ്.

പ്രതിഷേധം നടത്തുന്നവര്‍ ഇന്ത്യക്കാരാണ് അവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ട്. അതേസമയം, തന്നെ സ്വന്തം പൗരന്‍മാരെ സംരക്ഷിക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാറിനും ഉണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. പ്രശ്‌നത്തില്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജികള്‍ ഫെബ്രുവരി 15ന് പരിഗണിക്കാനായി മാറ്റി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ആര്‍.ജികര്‍ ബലാത്സംഗകൊലയില്‍ ശിക്ഷാവിധി നാളെ

Published

on

ന്യൂഡല്‍ഹി: ആര്‍.ജികര്‍ ബലാത്സംഗകൊലയില്‍ ശിക്ഷാവിധി നാളെ. സെലദാഹ് കോടതിയാണ് കേസില്‍ ശിക്ഷ വിധിക്കുക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍.ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

കേസിലെ പ്രതിയായ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിക്ക വധശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. ഡി.എന്‍.എ റിപ്പോര്‍ട്ട് ഉള്‍പ്പടെ പരിഗണിച്ച് കേസില്‍ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ കോടതികള്‍ കയറി ഇറങ്ങുകയായിരുന്നു. ഒരു കേസ് ഹൈകോടതി പരിഗണിക്കുമ്പോള്‍ മറ്റൊന്ന് സുപ്രീംകോടതിയുടെ പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

ആഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജെകര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അര്‍ധ നഗ്‌നയാക്കിയ നിലയില്‍ ഇവരുടെ മൃതദേഹം സെമിനാര്‍ ഹാളില്‍ നിന്നും കണ്ടെടുത്തു.

കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Delhi

റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും

Published

on


ന്യൂഡല്‍ഹി: രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും അദ്ദേഹം പങ്കെടുക്കും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.

2020ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആയിരുന്നു പ്രധാന അതിഥി.

Advertisement
inner ad

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളതെന്നും സമഗ്രപരവും തന്ത്രപവുമായ പങ്കാളി എന്ന നിലയില്‍ ഇന്തോനേഷ്യ ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Advertisement
inner ad
Continue Reading

Delhi

ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു

Published

on

ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.

Continue Reading

Featured