Accident
പൂനെ കാര്‍ അപകടം: അപകട ദിവസം മദ്യപിച്ചതിനാല്‍ ഒന്നും ഓര്‍മ്മയില്ലെന്ന് 17കാരന്‍
പൂനെ: കൗമാരക്കാരന്‍ ഓടിച്ച കാറിടിച്ച് പൂനെയില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്ന് 17 വയസുകാരന്‍ പൊലീസിനോട് പറഞ്ഞു. അപകട ദിവസം മദ്യപിച്ചതിനാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
കൗമാരക്കാരനെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ്തന്നെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന കൗമാരക്കാരനെ ചോദ്യം ചെയ്യുകയായിരുന്നു. അപകട ദിവസം താന്‍ നന്നായി മദ്യപിച്ചിരുന്നു. അതിനാല്‍ അപകടത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കൗമാരക്കാരന്‍ പറയുകയായിരുന്നു.
അതേസമയം കൗമാരക്കാരന്റെ യഥാര്‍ത്ഥ രക്ത സാമ്പിള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരന്റെ അമ്മയെയും അച്ഛനെയും മുത്തച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രക്ത സാമ്പിളുകളില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സസൂണ്‍ ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരെയും അറസ്റ്റ് ചെയ്തിരുന്നു.
Accident
തൃശ്ശൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
തൃശൂര്‍: കേച്ചേരി മണലിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. മണലി സ്വദേശി ചുങ്കത്ത് വീട്ടില്‍ ഷാജുവിന്റെ മകന്‍ എബിനാണ്(27) മരിച്ചത്. മണലി സ്വദേശികളായ വിമല്‍(22), ഡിബിന്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 11:30 യോടെ മണലി തണ്ടിലം റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്ന എബിന്റെ മൃതദേഹം സംസ്‌കരിക്കും. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Accident
പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് പലയിടത്തും വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു
കൊച്ചി/കോട്ടയം/തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് പലയിടത്തും വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. കൊച്ചിയില്‍ ആഘോഷത്തിനിടയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിന്‍ പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു.
കോട്ടയം കാണമല അട്ടിവളവില്‍ ആന്ധ്രാ പ്രദേശ് സ്വദേശികളായ ശബരിമല തീര്‍ത്ഥാടകാരുടെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഡ്രൈവര്‍ രാജു (51) ആണ് മരിച്ചത്. 8 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 22 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവില്‍ ഇറക്കം ഇറങ്ങുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടുക്കി കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി മറ്റുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ ഫൈസല്‍ കാറില്‍ ഇരിക്കുകയായിരുന്നു. പിന്നാലെ, കാര്‍ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വന്നിട്ടില്ല. അബദ്ധത്തില്‍ ഗിയറില്‍ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.
ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
തിരുവനന്തപുരം വഴയില ആറാംകല്ലില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അരുവിക്കര ഇരുമമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റ ഷാലു ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. ഷാലുവിന്റെ കൂടെയുണ്ടായിരുന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Accident
ജയ്പൂരിലെ ടാങ്കർ അപകടത്തിൽ മരണം 14 ആയി
രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ ടാങ്കർ അപകടത്തിൽ മരണം 14 ആയി. അപകടത്തിൽ പരുക്കേറ്റ 32 പേർ ഗുരുതര വിഭാഗത്തിൽ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ, ജയ്പൂർ-അജ്മീർ റൂട്ടിൽ എൽപിജി കയറ്റിയ ടാങ്കറുമായി രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. പിന്നാലെ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതും അപകടത്തിന്റെ ആഴം കൂട്ടിയിരുന്നു. 14 പേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേർക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീൽ കുമാർ ഭാട്ടി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ഭാൻക്രോട്ട തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിക്കുകയും പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി ഒരു ഹെൽപ്പ് ലൈൻ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login