Cinema
മനോജ് കെ യു പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയാകുന്നു
ഏറെ ചർച്ച ചെയ്യപ്പെടുകയും, മികച്ച വിജയം നേടുകയും ചെയ്ത തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശംസ നേടിയ മനോജ്.കെ.യു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിന്റോ സണ്ണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബെൻഹർഫിലിംസിൻ്റെ ബാനറിൽ മാനുവൽ ബിജു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറിന് തൃപ്പൂണിത്തുറ പേട്ടയിൽ ആരംഭിക്കുന്നു.അണുകുടുംബസംസ്കാരത്തിലേക്കു കടന്ന മനുഷ്യ ജീവിതം തികച്ചും സ്വാർത്ഥ പരമായി മാറിയിരിക്കുന്നു. താനും തൻ്റെ കുടുംബവുമായി ഒതുങ്ങുക. നഗരജീവിതത്തിലാണ് ഇത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്.സമൂഹവുമായി യാതൊരു ബന്ധവും ഇക്കൂട്ടർക്കില്ല. അയൽവാസികളാരെന്നോ എന്തു ചെയ്യുന്നുവെന്നോ എന്നൊന്നും അറിയുന്നില്ല. ബന്ധങ്ങളും, സൗഹൃദങ്ങളും അകലുന്നു. അവർ സ്വയം സൃഷ്ടിച്ച വേലിക്കെട്ടുകളിൽ ഒതുങ്ങുന്നു.ഇത്തരക്കാരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കടന്നു വരുന്നു. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.ഈ നാട്ടിലെ ജനങ്ങളുമായി ഇട്ടിക്കോര പിന്നിട് ഇഴുകിച്ചേരുന്നു. ഇതിലൂടെ നാട്ടുകാർക്കിടയിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.ഗൗരവമായ ഒരു വിഷയം നർമ്മത്തിലൂടെ പറയുകയാണ് ഈ ചിത്രത്തിലൂടെ
നമ്മുടെ നഗര ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ച എന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.അന്നാ റെജി കോശിയാണു നായിക രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജാഫർ ഇടുക്കി, ജയിംസ് എല്യാ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്, . തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ബിജു ആൻ്റണി യുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും,സംഗീതം – ശങ്കർ ശർമ്മഛായാഗ്രഹണം – റോജോ തോമസ്.എഡിറ്റിംഗ് – അരുൺ. ആർ.എസ്.കലാസംവിധാനം സൂരജ് കുറവിലങ്ങാട്.മേക്കപ്പ് – മനോജ്കിരൺ രാജ്കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാബിൽ അസീസ്.അസ്സോസ്സിയേറ്റ് ഡയറക്ടർ – സച്ചി ഉണ്ണികൃഷ്ണൻക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – മജു രാമൻ.പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ
Cinema
നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.
വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്
Cinema
‘പണി’ സിനിമക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘പണി’ സിനിമക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമക്ക് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ‘പണി’യില്‍ ഉണ്ടെന്നും ഇത് കുട്ടികളുടെ മനസ്സിനെ ദോഷകരമായി സ്വാധീനിക്കുമെന്നും ആരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി. ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് പിന്‍വലിച്ചത്.
സിനിമക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹര്‍ജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കിയതോടെ പിന്‍വലിക്കാന്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് ഈ ആവശ്യം അനുവദിച്ചു.
Cinema
മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു
‘മാർക്കോ’ എന്ന ചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു. ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. ഡിസംബർ പത്തു വരെ ലഭിക്കുന്ന വീഡിയോകൾ പരിശോധിച്ച് ഏറ്റം മികച്ച നടൻ, സംവിധായകൻ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ്, കലാസംവിധാനം എന്നിവക്കുള്ള പുരസ്കാരം നൽകുന്നു. ഡിസംബർ പതിനേഴിന് വിജയികളെ പ്രഖ്യാപിക്കുന്നതും പുരസ്ക്കാരങ്ങൾ നൽകുന്നതുമാണ്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login