പുനർഗേഹം പദ്ധതി: പണി പൂർത്തിയാക്കിയില്ലെങ്കിൽ നൽകേണ്ട പലിശ ഒഴിവാക്കും

തിരുവനന്തപുരം: പുനർഗേഹം പദ്ധതി പ്രകാരം ഒരു വർഷത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കിയില്ലെങ്കിൽ പണം തിരിച്ചടവ് ഉറപ്പാക്കി പലിശ ഒഴിവാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുനർഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 12 മാസത്തിനകം വീട് പണി പൂർത്തിയാക്കാനായില്ലെങ്കിൽ 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയത്. നിലവിൽ മത്സ്യ ത്തൊഴിലാളികളുടെ ഭൂമിയുടെ കൈവശാവകാശം അവരിൽ തന്നെ നിക്ഷിപ്തമാക്കും. കേരളത്തിന്റെ തീരദേശ മേഖലയിൽ വേലിയേറ്റ പരിധിയിൽ നിന്നും  50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെ സുരക്ഷാ കാരണങ്ങളാൽ മാറ്റി പാർപ്പിക്കുകയാണ് പുനർഗേഹം പദ്ധതിയുടെ ലക്ഷ്യം. ഭൂമിയും വീടും വിലയ്ക്കുവാങ്ങുന്നതിന് നിലവിൽ 500 സ്‌ക്വയർ ഫീറ്റ് വീടാണ് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്. ഇത് 400 സ്‌ക്വയർ ഫീറ്റാക്കി നിജപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകാരം നൽകിയ 10909 ഗുണഭോക്താക്കളിൽ 2363 പേർ ഭൂമി കണ്ടെത്തി വില നിശ്ചയിക്കുകയും 1746  പേർ ഭൂമി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു.

Related posts

Leave a Comment