പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു

പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. പമ്പാ ഡാമിന്റെ ജലനിരപ്പ് ബ്ലൂ അലേർട്ട് നിരപ്പിലേക്ക് കുറഞ്ഞു. സംഭരണശേഷിയുടെ 74% മാത്രമാണ് നിലവിൽ ജലം ഉള്ളത്. കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകൾ 30സെന്റിമീറ്ററിലേക്ക് താഴ്ത്തി. പരമാവധി 50 ഘനയടി ജലം മാത്രമാണ് പുറത്തേക്ക് ഒഴുകുന്നത്.അടുത്ത മൂന്ന്​ മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment