Connect with us
,KIJU

News

പൾമോകോൺ 2023: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസ കോശ വിഭാഗം പുരസ്ക്കാര നിറവിൽ

Avatar

Published

on

ആലപ്പുഴ : കോവളത്തു വെച്ചു നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ പൾമോകോൺ 2023 നോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ മൽസരങ്ങളിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു . അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സെക്രട്ടറി ഡോ. ജൂഡോ വാച്ചാപറമ്പിലിന്റേയും ലിസി ആശുപത്രിയിലെ ശ്വാസകോശ വിഭാഗം മേധാവി ഡോ. പരമേശ് . എ.ആറി ന്റേയും നേതൃത്വത്തിൽ നടത്തിയ ക്വിസ് മൽസരത്തിൽ ആലപ്പുഴയിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബുരുദ വിദ്യാർത്ഥികളായ ഡോ. അഞ്ജലി ബാബു , ഡോ. രേഷ്മ. കെ.ആർ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി .ശ്വാസകോശ രോഗികളിലെ അണു ബാധകളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളിൽ ക്ഷയരോഗികളിൽ ചികിൽ ക്കു ശേഷവും കണ്ടു വരുന്ന പ്രശ്നങ്ങൾ മുൻകൂട്ടി തടയാൻ കഴിയുന്നതെങ്ങിനെ എന്നതിനെ ക്കുറിച്ചുള്ള പഠനത്തിന് ഡോ. അഞ്ജലി ബാബുവിന് രണ്ടാം സ്ഥാനം ലഭിച്ചു. നെഞ്ചിന്റെ എക്സ് റേ പരിശോധനയിൽ ക്ഷയരോഗ ചികിൽസയ്ക്കു ശേഷവും പാടുകൾ കണ്ടുവരുന്നത് നിരവധി പേരുടെ വിദേശ ജോലി സാധ്യതയെ ബാധിക്കുന്ന ഒന്നാണ്. പാടുകൾ ഉണ്ടാകാനുള്ള സാധ്യത ഘടകങ്ങൾ നേരത്തേ കണ്ടെത്തി തടയാൻ കഴിയുന്നത് ആയിരങ്ങൾക്ക് സഹായകരമായിരിക്കും.വിജയികൾക്കും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ എ.പി.സി.സി.എം പ്രസിഡണ്ട് ഡോ. ഡേവിസ് പോൾ , വൈസ് പ്രസിഡണ്ട് ഡോ.ബി. ജയപ്രകാശ്, പൾമോ കോൺ 2023 ചെയർമാൻ ഡോ. എ. ഫത്താഹുദ്ദീൻ , ഡോ. കുര്യൻ ഉമ്മൻ എന്നിവർ സമ്മാനിച്ചു .

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി

Published

on

ജയ്പൂർ: രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ ജയ്പുരിൽ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ ഡിജിപി വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്‌ദേവിനെ ഉടൻ തന്നെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Continue Reading

chennai

മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്‌നാട് അതീവ ജാഗ്രതയില്‍

Published

on


ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 110 കിലോമീറ്ററാണ് വേഗം. ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

Advertisement
inner ad

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം സെക്കന്തരാബാദ് സ്‌പെഷ്യല്‍, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, എറണാകുളം പട്‌ന എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ്, ഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Advertisement
inner ad
Continue Reading

News

നഷ്ടമായത് വിലപ്പെട്ട ജീവനുകള്‍, പക്ഷേ അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന ഹൈക്കോടതി

Published

on

കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടം വേദനിപ്പിക്കുന്നതെങ്കിലും, അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി.ചില സംവിധാനങ്ങള്‍ക്ക് പിഴവ് സംഭവിച്ചു.അപകടത്തില്‍ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്.പക്ഷേ അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ കോടതി താല്‍പ്പര്യപ്പെടുന്നില്ല.വിദ്യാര്‍ത്ഥികളായിരുന്നു അവിടെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്.അതിന്റെ പേരില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികളെ പഴിചാരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.ഏതൊക്കെ തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് കോടതിയ്ക്കറിയണമെന്നും സര്‍ക്കാരും സര്‍വകലാശാല അധികൃതരും നിലവിലെ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. കേരളത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading

Featured