താലിബാൻ ആക്രമണത്തിൽ പുലിറ്റ്​സർ ജേതാവായ മാധ്യമപ്രവർത്തകൻ ഡാനിഷ്​ സിദ്ദീഖി കൊല്ലപ്പെട്ടു

ന്യൂഡൽഹി: അഫ്​ഗാനിലെ താലിബാൻ ആക്രമണത്തിൽ പുലിറ്റ്​സർ ജേതാവായ മാധ്യമപ്രവർത്തകൻ ഡാനിഷ്​ സിദ്ദീഖി കൊല്ലപ്പെട്ടു. റോയിട്ടേർസ്​ ഫോ​ട്ടോഗ്രാഫറായിരുന്നു അദ്ദേഹം.കാണ്ഡഹാറിലെ സ്​പിൻ ബോൽദാക്ക് ജില്ലയിൽ സംഘർഷാവസ്​ഥ റിപ്പോർട്ട്​ ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ്​ ഡാനിഷ്​ കൊല്ലപ്പെടുന്നത്​. ഇദ്ദേഹത്തിൻറെ മരണം അഫ്​ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

മുംബൈ സ്വദേശിയാണ്​ ഇദ്ദേഹം. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്​ലാമിയയിൽനിന്ന്​ ഇക്കണോമിക്​സിൽ ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട്​ മാസ്​ കമ്യൂണിക്കേഷൻ ബിരുദവും കരസ്​ഥമാക്കുകയായിരുന്നു. ടെലിവിഷൻ ന്യൂസ്​ റിപ്പോർട്ടറായായിരുന്നു തുടക്കം. പിന്നീട്​ ഫോ​ട്ടോ ജേണലിസത്തിലേ​ക്ക്​ തിരിഞ്ഞു. 2010ൽ റോയി​േട്ടഴ്​സിൽ ചേർന്നു. റോഹിങ്ക്യാൻ അഭയാർഥികളുടെ ചിത്രം പകർത്തിയതിനാണ്​ 2017ൽ പുലിറ്റ്​സർ പുരസ്​കാരം ലഭിച്ചത്​.ദിവസങ്ങളായി താലിബാനും അഫ്​ഗാൻ സേനയും തമ്മിൽ സംഘർഷം നടക്കുന്ന പ്രദേശമാണ്​ സ്​പിൻ ബോൽദാക്ക്​. യുദ്ധമേഖലയിലെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ്​ ​ഡാനിഷ്​ കൊല്ലപ്പെടുന്നത്​.

Related posts

Leave a Comment