പുളിക്കലില്‍ ഒപ്പുശേഖരണം നടത്തി


പുളിക്കല്‍ : എ ഐ സി സി യുടെ നിര്‍ദ്ദേശ പ്രകാരം ഇന്ധന വില വര്‍ധനവിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പുളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴില്‍ കൊട്ടപ്പുറം പെട്രോള്‍ പമ്പിന് മുമ്പില്‍ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു . കെ പി സി സി മെമ്പര്‍ പി പി മൂസ്സ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. കെ പി മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ടി ആലി ഹാജി, പി ശിവദാസന്‍ ,എം പി അബ്ദു റഹ്മാന്‍ , കെ സി ബഷീര്‍, എം കാര്‍ത്തികയന്‍ , സി പ്രമേഷ് , പി ഇ ഗഫാര്‍ ,കെ എം അബ്ദുല്‍ ഗഫൂര്‍ , സൈനുദീന്‍, എം സി ശങ്കരന്‍ , ഇ എം അബ്ദുള്ള, കെ മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment