പൂജാരയുടെ പവര്‍ഫുള്‍ പുള്‍ ഷോട്ട് ; അമ്ബയര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

നിര്‍ണായക ഘട്ടത്തില്‍ പൂജാരയുടെ പവറിൽ ഹെഡിങ്‌ലേ ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 180 പന്തില്‍ നിന്ന് 91 റണ്‍സോടെ പൂജാര സെഞ്ചുറിയോട് അടുത്ത് നില്‍ക്കുന്നു. 15 ബൗണ്ടറികളാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നത്. അതില്‍ ഒന്ന് കടന്ന് പോയതാവട്ടെ സ്‌ക്വയര്‍ ലെഗ് അമ്ബയറെ വിറപ്പിച്ചും. പൂജാരയുടെ പുള്‍ ഷോട്ടില്‍ നിന്ന് തലനാരിഴയ്ക്കാണ് സ്‌ക്വയര്‍ ലെഗ് അമ്ബയര്‍ റിച്ചാര്‍ഡ് കെറ്റല്‍ബര്‍ഗ് ഒഴിഞ്ഞു മാറി രക്ഷെപ്പട്ടത്.

Related posts

Leave a Comment