പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി‍ ; തൃശ്ശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

തൃശൂര്‍ : പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി തടസപ്പെട്ടിരിക്കുകയാണ്.പുതുക്കാട് റയില്‍വെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇത് വഴി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടെങ്കിലും ഇത് പിന്നീട് ഒരു ലൈനിലൂടെയാക്കി പുനസ്ഥാപിച്ചു. ഗതാഗതം പൂര്‍ണ്ണമായും പഴയപടിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഷൊര്‍ണൂരില്‍ നിന്നും വിദഗ്ധരെ കൊണ്ടുവന്ന് പാളം തെറ്റിയ ബോഗികള്‍ നീക്കും.

Related posts

Leave a Comment