പൊട്ടിത്തെറിച്ച്‌ പ്രവർത്തകർ; സി.പി.എം പൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രതിഷേധ പ്രകടനം

പൊന്നാനി സി.പി.എമ്മിലെ വിഭാഗീയത തുടരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ തരം താഴ്ത്തിയതാണ് പ്രവർത്തകരെ ഇക്കുറി ചൊടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനെതിരെയുള്ള നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം സിദ്ദീഖിനെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രകടനം നടത്തി. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്കാണ് ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം സിദ്ദീഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ അച്ചടക്ക നടപടി അംഗീകരിക്കാൻ ആവില്ലെന്നും നടപടിയിൽ വ്യക്തത വേണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.

Related posts

Leave a Comment