തൈപ്പൊങ്കൽ: ആറ് ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിൽ നാളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കൊല്ലം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയാണു തമിഴ്നാട്ടിൽ തൈപ്പൊങ്കൽ. കേരളത്തിൽ ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മകരവിളക്ക് കൂടി പരി​ഗണിച്ചായിരുന്നു ഇത്. എന്നാൽ, പൊങ്കൽ അവധി നാളത്തേക്ക് മാറ്റണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർഥിച്ചിരുന്നു.

Related posts

Leave a Comment