Connect with us
48 birthday
top banner (1)

Kerala

വിജയശതമാനം പെരിപ്പിച്ചു കാണിക്കാൻ പൊതു വിദ്യാഭ്യാസത്തെ തകർത്തു; കെപിഎസ്ടിഎ

Avatar

Published

on

തിരുവനന്തപുരം: വിജയശതമാനം പെരിപ്പിച്ച് കാണിക്കാൻ ഗുണനിലവാരം ഇല്ലാതാക്കിയത് പൊതു വിദ്യാഭ്യാസത്തിന്റെ തകർച്ചക്ക് കാരണമായെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതു പരീക്ഷകളിലെ വിജയശതമാനം നിരന്തരമായി ഉയർത്തി ഗുണനിലവാരം ഉയർത്തി എന്ന് പ്രഖ്യാപിക്കുന്നവർ യാഥാർത്ഥ്യം തിരിച്ചറിയണം. ദേശീയ സർവേകളിലും പരീക്ഷകളിലും കേരളത്തിലെ വിദ്യാർത്ഥികൾ പിന്നോക്കം പോകുന്നു. 96 ലെയും 2007 ലെയും പാഠ്യപദ്ധതി പരിഷ്കരണങ്ങളാണ്. കേരളത്തിലെ പാഠപുസ്തകങ്ങളിൽ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും നേരത്തെയുള്ള പ്രസക്തി നഷ്ടപ്പെടുത്തിയത്. ഡിപിഇപിയും, മതമില്ലാത്ത ജീവനും പോലെയുള്ള പാഠപുസ്തകങ്ങൾ പഠിപ്പിക്കാൻ എത്തുകയും പരീക്ഷയുടെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്തപ്പോൾ പൊതു വിദ്യാഭ്യാസ മേഖലയിൽനിന്ന് ഒരുപാട് കുട്ടികൾ കൊഴിഞ്ഞു പോയി. 2013ലെ പാഠ്യപദ്ധതി പരിഷ്കരണവും പരീക്ഷാ സമ്പ്രദായത്തിന്റെ തിരിച്ചുവരവുമാണ് വീണ്ടും പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിച്ചത്. പരീക്ഷകളിലെ വിജയശതമാനം വർദ്ധിപ്പിക്കാൻ ഉദാര സമീപനം സ്വീകരിക്കുന്നത് ഗുണനിലവാരം തകർക്കുന്നു എന്ന പ്രസ്താവന ഗൗരവകരമായ പഠനത്തിന് വിധേയമാക്കണം. മൂല്യനിർണയം കൂടുതൽ കാര്യക്ഷമമാക്കാനും ഗുണമേന്മ വർദ്ധിപ്പിക്കാനുമുള്ള ഇടപെടലുകൾ നടത്തുന്നതിന് പകരം വകുപ്പും വകുപ്പ് തലവനും വിഭിന്ന അഭിപ്രായങ്ങൾ പറയുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ ബാധിക്കും.96നെയും 2007നെയും പിന്തുടരാൻ ശ്രമിക്കുന്ന പുതിയ പാഠ്യപദ്ധതി സമീപന രേഖ പറയുന്ന പരീക്ഷയില്ലാകാലവും ചർച്ചയ്ക്ക് വിധേയമാക്കണം. വിവരശേഖരണത്തിനും ഓർത്തെടുക്കലിനും പ്രാധാന്യമുള്ള പരീക്ഷാ സമ്പ്രദായം എന്തിനാണെന്നും സമീപന രേഖ ചോദിക്കുന്നു. ഒരു പരീക്ഷക്ക് പകരം ഒന്നിലധികം പരീക്ഷ എഴുതുവാനും പാഠപുസ്തകം തുറന്നു വെച്ച് എഴുതുവാനുമുള്ള പരീക്ഷ രീതി പ്രോത്സാഹിപ്പിക്കാമെന്നും രേഖ പറയുന്നു. ഇത്തരത്തിൽ ആലോചനയില്ലാതെ ഏകപക്ഷീയമായ നടപടിയെടുക്കുന്ന വികല നയങ്ങളാണ് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. മതിയായ ക്ലാസ് മുറികളും അവശ്യം വേണ്ട സാങ്കേതിക സംവിധാനങ്ങളുമില്ലാതെ നിരവധി വിദ്യാലയങ്ങൾ കേരളത്തിലുണ്ട്. ബഹുഭൂരിപക്ഷം എയ്ഡഡ് വിദ്യാലയങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല നിരന്തരം ഹൈടെക് മേനി പറയുന്ന വിദ്യാഭ്യാസ വകുപ്പ് യാഥാർത്ഥ്യം തിരിച്ചറിയണമെന്നും ഇനിയെങ്കിലും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പൊതു വിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനും വേണ്ടി ആത്മാർത്ഥമായ നിലപാടുകൾ എടുക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷാ രീതിയിൽ ഗ്രേഡിങ് സമ്പ്രദായത്തോടൊപ്പം സ്കോർ കൂടി നൽകുവാനുള്ള നിർദ്ദേശം പരിഗണിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു

സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പികെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ,സീനിയർ വൈസ് പ്രസിഡണ്ട് എൻ ശ്യാംകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി എൻ ഫിലിപ്പച്ചൻ ,വൈസ് പ്രസിഡന്റുമാരായ ടി എ ഷാഹിദ റഹ്മാൻ, എൻ ജയപ്രകാശ്, കെ രമേശൻ , പി വി ഷാജി മോൻ , എൻ രാജ്മോഹൻ ,ബി സുനിൽകുമാർ , വി മണികണ്ഠൻ സെക്രട്ടറിമാരായ ബി ബിജു, വി ഡി അബ്രഹാം, കെ സുരേഷ് , അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജി കെ ഗിരിജ, പി വി ജ്യോതി, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ് എന്നിവർ പ്രസംഗിച്ചു

Advertisement
inner ad

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured