പി.ടി യുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടം ; ടി.ജെ.വിനോദ് എം.എൽ.എ

പി.ടി യുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടം, അദ്ദേഹം എന്റെ എം.എൽ.എയാണ്, ഞാൻ അദ്ദേഹത്തിന്റെ വോട്ടർ ആയിരുന്നു. വിദ്യാർഥി രാഷ്ട്രീയ കാലഘട്ടം മുതലുള്ള ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഞാൻ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയിരിക്കുമ്പോൾ അദ്ദേഹം സംസ്‌ഥാന പ്രസിഡന്റ് ആയിരുന്നു. പിന്നീട് അദ്ദേഹം എറണാകുളത്തേക്ക് താമസം മാറിയപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തിന്റെ വോട്ടറും കോർപറേഷൻ തിരഞ്ഞെടുപ്പിൽ അദ്ദേഹം എന്റെ വോട്ടറുമായിരുന്നു. ഞാൻ എറണാകുളം ഡി.സി.സി. പ്രസിഡന്റ് ആയപ്പോൾ മുൻ ഇടുക്കി ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ പി.ടിയുടെ ഉപദേശങ്ങൾ പലപ്പോഴും ഞാൻ തേടിയിരുന്നു. പിന്നീട് അദ്ദേഹം കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റ് ആയപ്പോൾ എറണാകുളം ഡിസിസി യിൽ എത്തി ചാർജ്എടുത്തതും എല്ലാം മനസ്സിൽ നിന്നും മായാതെ നില്കുന്നു. ഒട്ടും പ്രതീക്ഷിച്ചതല്ല ഈ വിയോഗം, കരുത്തുറ്റ നിലപാടുകളുമായി എന്നും നിലകൊണ്ട പി.ടി തിരിച്ചു വരും എന്ന പ്രതീക്ഷയിൽ തന്നെ ആയിരുന്നു ഞാൻ. അപ്രതീക്ഷിതം, എനിക്ക് വ്യക്തിപരമായി ഇത് തീരാ നഷ്ടം…

Related posts

Leave a Comment