പണത്തിന്റെ അഹങ്കാരത്തിൽ വെല്ലുവിളിച്ചാലും ലാഭ നഷ്ടം നോക്കാതെ നീതിക്ക് വേണ്ടി പോരാടും – പി ടി തോമസ് എം.എൽ.എ.

കൊച്ചി : കിറ്റക്സ് കമ്പനി കടമ്പ്രയാർ മലിനമാക്കുന്നതിനെതിരെ നൂറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി എം.ഡി സാബു എം.ജേക്കബ് തനിക്കയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകിയെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.ടി തോമസ് എം.എൽ.എ.അതേസമയം തന്നെ അധിക്ഷേപിച്ച് കിറ്റക്ക്സ് കമ്പനി നോട്ടീസ് ഇറക്കിയതിനെതിരെ ഒരു കോടി രൂപയുടെ വക്കിൽ നോട്ടീസ് കമ്പനിക്ക് അയച്ചതായും പി.ടി.തോമസ് എം.എൽ.എ പറഞ്ഞു.കിഴക്കമ്പലത്തെ കിറ്റക്സിൻ്റെ ഡൈയിങ്ങ് ആൻ്റ് ബ്ലീച്ചിംഗ് യൂണിറ്റിനെതിരെയാണ് ശബ്ദം ഉയർത്തിയത്.കമ്പനിയിൽ നടത്തിയ പരിശോധനയിൽ റിവേഴ്സ് ഓസ്മോസിസ് പ്ലാൻ്റ് പ്രവർത്തിക്കുന്നില്ല എന്ന് മലിനീകരണ ബോർഡ് കണ്ടെത്തിയതോടെ താൻ ഉന്നയിച്ച കാര്യങ്ങൾ നൂറ് ശതമാനം ശരിമാണെന്ന് തെളിഞ്ഞതായി പി.ടി തോമസ് പറഞ്ഞു.

കമ്പനി നിയമാനുസൃതം പ്രവർത്തിക്കണം എന്ന് പറയുമ്പോൾ ഞാൻ നിയമങ്ങളെ അംഗീകരിക്കില്ല എന്ന സാബുവിൻ്റെ നിലപാട് അംഗീകരിക്കില്ലന്നും പണത്തിന്റെ അഹങ്കാരത്തിൽ വെല്ലുവിളിച്ചാലും ലാഭ നഷ്ടം നോക്കാതെ നീതിക്ക് വേണ്ടി താൻ പോരാടുമെന്നും പി.ടി തോമസ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിൻ്റെ ബി ടീമായാണ് സാബു ജേക്കബിൻ്റെ ട്വൻ്റി ട്വൻ്റി പ്രവർത്തിച്ചതെന്നും കിറ്റക്സിനെ സംസ്ഥാനത്ത് നിന്നും ആട്ടി പായിച്ചോ ഇല്ലയോ എന്നതിൻ്റെ മറുപടി സർക്കാറാണ് പറയേണ്ടതെന്നും പി.ടി.തോമസ് എം.എൽ.എ അഭിപ്രായപ്പെട്ടു.മിനിമം കൂലി കൊടുക്കാത്ത മുതലാളിക്ക് മുന്നിൽ അടിയറ വെക്കാൻ തനിക്ക് മനസില്ല.സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ അനുവദിക്കുന്നില്ലെന്ന് പറയുന്നവർ തങ്ങൾ ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ അഞ്ഞൂറ് കോടി മുതൽ മുടക്കിൽ ഒരു പ്രവാസി വ്യവസായി തുടങ്ങാൻ പദ്ധതിയിട്ട സ്പോർട്സ് കോംപ്ലക്സും, അഫോർടബിൾ ഹൗസിംഗ് പ്രൊജക്റ്റും ആരംഭിക്കാൻ അനുമതി നൽകാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Related posts

Leave a Comment