നിശ്ചയിച്ചതിലും നാലര മണിക്കൂര്‍ വൈകിയാണ് പി ടി അന്ത്യയാത്രയിൽ ഹൈറേഞ്ചേറിങ്ങിയത്

നിശ്ചയിച്ചതിലും നാലര മണിക്കൂര്‍ വൈകിയാണ് പി.ടി ഇന്ന് ഹൈറേഞ്ചിറങ്ങി കൊച്ചിയിലെത്തിയത്. പിന്നിട്ട വഴികളിലൂടെ ഇനിയൊരു മടക്കമില്ലെന്ന തിരിച്ചറിവില്‍ പാതയോരത്തെങ്ങും ജനം ഇരമ്പിയെത്തി.കൈരേഖ പോലെ പി.ടിക്ക് പരിചിതമായ കമ്പംമേടും കുമിളിയും കട്ടപ്പനയും ഉപ്പുതോടും തൊടുപുഴയും വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കി. പാലാരിവട്ടെത്തെ വീട്ടിലും ടൗണ്‍ ഹാളിലും പി.ടിയെ കാത്ത് ആയിരങ്ങള്‍ ഉണ്ടായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക് എറണാകുളത്തെ വസതിയിൽ എത്തിക്കുവാൻ തീരുമാനിച്ചെങ്കിലും പി ടി യെ അവസാനമായി ഒരു നോക്ക് കാണുവാൻ ആയിരങ്ങളാണ് എറണാകുളത്തേക്കുള്ള പാതകളിൽ കാത്തുനിന്നത്.

Related posts

Leave a Comment