Connect with us
48 birthday
top banner (1)

Ernakulam

പൊതുപ്രവർത്തന രംഗത്ത് പുതിയ മാതൃകതീർക്കാൻ പിടി തോമസ് ഫൗണ്ടേഷൻ

Avatar

Published

on

കൊച്ചി: ആദർശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായ അന്തരിച്ച കോൺഗ്രസ്‌ നേതാവ് പിടി തോമസിന്റെ ഓർമ്മയ്ക്കായി ‘പിടി തോമസ് ഫൗണ്ടേഷൻ’ രൂപീകരിച്ചു. പിടി തോമസ് ഉയർത്തിപ്പിടിച്ച ആശയങ്ങൾ കേരളത്തിലെ പൊതു പ്രവർത്തനരംഗത്തും, സാംസ്കാരിക പാരിസ്ഥിതിക വിഷയങ്ങളിലും ഉണ്ടാകണമെന്ന ആഗ്രഹമായാണ് ‘പി.ടി. തോമസ് ഫൗണ്ടേഷന്’ രൂപീകരിച്ചതെന്ന് പിടി തോമസിന്റെ പത്നിയും തൃക്കാക്കര എംഎൽഎയുമായ ഉമാ തോമസ് പറഞ്ഞു. ഫേസ്ബുക്ക് കുറുപ്പിയിലൂടെയാണ് ഫൗണ്ടേഷൻ രൂപീകരണത്തിന്റെ വാർത്ത പുറത്തുവിട്ടത്. ആധുനിക കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിനും, നീതി നിഷേധിക്കപ്പെടുന്നവർക്ക് ആശ്വാസമാകുവാനും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുവാനുമായി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ച തലങ്ങളിലേയ്ക്ക് നമുക്ക് എത്തിയ്ക്കേണ്ടതുണ്ടെന്നും ഉമാ തോമസ് പറഞ്ഞു.

ഉമാ തോമസ് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം.

Advertisement
inner ad

ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി’..

പൊതുപ്രവർത്തന രംഗത്തെ കാലാതീതമായ മാതൃകയാണ്
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ എന്റെയും.., നിങ്ങളുടെയും പി.ടി. ..

Advertisement
inner ad

മരണശേഷവും പി.ടി. യുടെ നിലപാടുകളും, അദ്ദേഹത്തിന്റെ ആശയങ്ങളും നമ്മുടെ പൊതു മണ്ഡലത്തിൽ ഇനിയും നില നിൽക്കേണ്ടതുണ്ട്..,

പി.ടി. യുടെ ആദർശ ആശയങ്ങളിൽ വെള്ളം ചേർക്കാതെ, പി.ടി.യുടെ ജീവിത കാലഘട്ടത്തിലെ നിർണ്ണായകമായ ഇടപെടലുകൾ തുടർന്നും സജീവമായി കേരളത്തിലെ പൊതു പ്രവർത്തനരംഗത്തും, സാംസ്കാരിക പാരിസ്ഥിതവിഷയങ്ങളിലും ഉണ്ടാകണമെന്ന ആഗ്രഹമായാണ് ‘പി.ടി. തോമസ് ഫൗണ്ടേഷന്’ രൂപീകരിച്ചത്.

Advertisement
inner ad

ആധുനിക കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിനും, നീതി നിഷേധിക്കപ്പെടുന്നവർക്ക് ആശ്വാസമാകുവാനും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുവാനുമായി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ച തലങ്ങളിലേയ്ക്ക് നമുക്ക് എത്തിയ്ക്കേണ്ടതുണ്ട്.

ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി
മുന്നോട്ട് നീങ്ങുന്നതിനു താല്പര്യം ഉള്ള കേരളം എമ്പാടുമുള്ള പി.ടി.യെ സ്നേഹിയ്ക്കുന്ന പ്രിയപ്പെട്ടവരുടെ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു..

Advertisement
inner ad

‘പി.ടി. തോമസ് ഫൗണ്ടേഷനിൽ’ അംഗത്വമെടുക്കാൻ താല്പര്യമുള്ളവർക്ക്
+91 9995098583 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്..
മെമ്പർഷിപ്പിനെ പറ്റിയും മെമ്പർഷിപ്പ് ഫീസിനെ പറ്റിയും ഉള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

പി. ടി യുടെ ജീവിക്കുന്ന ഓർമ്മകൾ നിലനിർത്തി പൊതുസമൂഹത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഒരുമിച്ച് നമ്മുക്ക് മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്, അതിനായി എന്നോടൊപ്പം നിങ്ങളുടെ ഓരോരുത്തരുടെയും നിർലോഭമായ സഹകരണം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ് .

Advertisement
inner ad

സ്നേഹപൂർവ്വം,

ഉമ തോമസ്

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Published

on

കൊച്ചി : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെ ച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരു ടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച .
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും കോർപറേഷനും റെ യിൽവേയും ചേർന്ന് നൽകണമെന്നും ഹൈ ക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Ernakulam

കൊച്ചിയിൽ ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

Published

on

കൊച്ചി: കടവന്ത്രയിലെ ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജ്(23) ആണ് മരിച്ചത്. മൃതദേഹത്തിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താൻ മരിക്കുന്നു എന്നെഴുതിയ പേപ്പറാണ് മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തത്. കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകും

Continue Reading

Cinema

‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ

Published

on

കൊച്ചി: മലയാള താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. അമ്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വാർത്ത പങ്കുവെച്ചത്. മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് കമൽ ഹാസന് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തത്.

അമ്മ’ കുടുംബത്തിൻ്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിൻ്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ ശ്രീ കമൽഹാസൻ സാറിന് ഓണററി മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഞങ്ങളുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. അതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് സർ, ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഔദ്യോഗിക കുറിപ്പ്.

Advertisement
inner ad
Continue Reading

Featured