മതതീവ്രവാദത്തിനു ഇന്ധനം പകരുന്ന നടപടികൾ ദൗർഭാഗ്യകരം : പി.ടി.തോമസ്

കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക് ജിഹാദികള്‍ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ തള്ളി കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.ടി തോമസ് എം.എൽ.എ. കുറ്റവാളികളുടെ മനോഭാവം ജാതിമത അടിസ്ഥാനത്തിൽ അടയാളപെടുത്തുന്ന പ്രവണത കേരളം കൈവരിച്ച നവോഥാന മൂല്യങ്ങൾക്ക് നാണക്കേടാണ്. നാനാജാതി മതസ്ഥർഅവരവരുടെ വിശ്വാസപ്രമാണങ്ങളിൽ അടിയുറച്ചു നിൽക്കുമ്പോൾ തന്നെ ഒരു തികഞ്ഞ മതേതര രാഷ്ടമായി ഭാരതം പുലരുന്നു. അതിനു കോട്ടമുണ്ടാക്കാൻ മതരാഷ്ട്രീയ നേതാക്കൾ ശ്രമിക്കരുതെന്നും പി.ടി തോമസ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment