പി.ടി തോമസിന് ലഭിച്ചത് നിലപാടിന്റെ രാജകുമാരന് കേരള ജനത നൽകിയ യാത്രയയപ്പ്: അഡ്വ. ടി.സിദ്ദിഖ് എംഎൽഎ

കാനഡ: കേരള ജനത പിടി തോമസിനെ രാജാവിനെ പോലെ യാത്ര അയച്ചത് സർഗ്ഗാത്മകമായ ഇടപെടലിനും സംശുദ്ധ രാഷ്ട്രീയത്തിനും അദ്ദേഹം നൽകിയ സംഭാവനകളുടെ ഫലമാണ് എന്ന് ടി.സിദ്ദിഖ് എംഎൽഎ. ആ യാത്രയയപ്പ്‌ നിശ്ചയദാർഢ്യമുള്ളതായിരിക്കുന്ന താനുൾക്കൊള്ളുന്ന ആശയത്തിൽ ഒരു ചെറിയ വിട്ടുവീഴ്ച പോലും നൽകാതെ,ലാഭ നഷ്ടത്തിന്റെ കണക്കുകൾ നോക്കാതെ താൻ വിശ്വസിക്കുന്നതായുള്ള നിലപാട് അതിശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതിൻറെ തെളിവാണ്. ആ യാത്രയയപ്പിനെ വെല്ലാൻ കേരളത്തിൽ മറ്റൊരു യാത്രയയപ്പില്ല എന്നും ടി.സിദ്ദിഖ് കൂട്ടിച്ചേർത്തു. കേരള പ്രദേശ്‌ പ്രവാസി കോൺഗ്രസ്‌ കാനഡ സംഘടിപ്പിച്ച പിടി. തോമസ്‌ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംസാരിക്കുക ആയിരുന്നു കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ .

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ പ്രസിഡന്റ് റിനിൽ മാക്കോരം വീട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ് പോൾ, ജുബിൻ വർഗീസ് ,ജോജു അഗസ്റ്റിൻ ,അനൂപ് നായർ, അനീഷ് കുര്യൻ, നിധീഷ്‌ സാജു ,തോമസ്, ലെസ്‌ലിൻ എന്നിവർ സംസാരിച്ചു. സംഘടന ജനറൽ സെക്രട്ടറി ബേബി ലൂക്കോസ് കോട്ടൂർ സ്വാഗതവും ജോൺസൺ വർഗീസ് നന്ദിയും പറഞ്ഞു.

Related posts

Leave a Comment