‘പി.ടി ഒരു പാഠ പുസ്തകം’ ; ജവഹർ ബാൽമഞ്ച് ദേശിയ ചെയർമാൻ ഡോ.ജി.വി ഹരി എഴുതുന്നു

പി.ടി. എന്ന രണ്ടക്ഷരത്തിൽ എല്ലാം ഉണ്ട് .പി.ടി, പുതുതലമുറ നേതാക്കൾക്ക് ഒരു പാഠപുസ്തകമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം ബൗദ്ധീക പ്രവർത്തനവും അദ്ദേഹം മുന്നോട്ട് കൊണ്ട് പോയി. നേമം നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് എതിരായ സമര പരിപാടികൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് അവസാന നാളുകളിൽ പി.ടി. സജീവമായി രാഷ്ട്രീയത്തിൽ മുന്നോട്ട് പോകുമ്പോഴാണ് വിധി അദ്ദേഹത്തിന് എതിരായത്. രാജ്ഭവന് മുന്നിൽ നടന്ന സമരത്തിനിടെ ജവഹർ ബാൽ മഞ്ച് മുന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ച് അദ്ദേഹം ഏറെ നേരം എന്നോട് സംസാരിച്ചു. ഞങ്ങൾ അവസാനം കാണുന്നതും അന്നാണ്. ജീവിതത്തിലുടനീളം ആദർശവും ആർജവവും തൻറേടവും മുറുകെപ്പിടിച്ച ധീരനായ പോരാളിയായിരുന്നു പി ടി തോമസ്.മുതിർന്ന നേതാവ് എന്നതിലുപരി സാഹോദര്യബന്ധമായിരുന്നു എന്റെ വിദ്യാർത്ഥി ജീവിതകാലം മുതൽ ഞങ്ങൾ തമ്മിലുണ്ടായിരുന്നത്‌. അദ്ദേഹത്തിൻറെ അകാലവിയോഗം സഹിക്കാവുന്നതിലും അധികമാണ്. പി.ടി ഇനി നമ്മോടൊപ്പമില്ല എന്ന് ചിന്തിക്കാൻതന്നെയാവുന്നില്ല.പാർട്ടിയിലും നിയമസഭയിലും പൊതുമണ്ഡലത്തിലും ഒരുപോലെ പിടി സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും അപ്രിയസത്യങ്ങൾ നിർഭയം തുറന്നുപറയുകയും ചെയ്തു സമരമാണ്ജീവിതം ജീവിതമാണ് സമരം എന്ന നിലയിൽ മുന്നോട്ട് പോയിരുന്ന ആൾ ഇനിയില്ല എന്നത് ശുഭോർക്കമായ കാര്യമല്ല പൊതു സമൂഹത്തിനും വ്യക്തിപരമായും കാര്യങ്ങൾ പഠിച്ചുമാത്രം പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. പുസ്തകങ്ങളെ സ്നേഹിക്കുകയും വായനയും എഴുത്തും ബൗദ്ധിക സംവാദങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം നല്ലൊരു പത്രാധിപരും പരിസ്ഥിതിവാദിയുമായിരുന്നു.

പി.ടി യുടെ ദീഘവീക്ഷണത്തിനും പ്രതിബദ്ധതയ്ക്കും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകളിൽ അദ്ദേഹം സ്വീകരിച്ച സമീപനം.പഠിച്ചുറപ്പിച്ച നിലപാടുകളും പ്രഹരശേഷിയുള്ള പ്രതികരണങ്ങളും കൊണ്ട് നിയമസഭയിലും പാർലമെന്റിലും അദ്ദേഹം സഭാതലത്തെ പിടിച്ചുകുലുക്കി.

വ്യക്തിപരമായ സ്ഥാനലബ്ധിയും നഷ്ടവും കണക്കിലെടുക്കാതെ പാർട്ടിയിലും സഭയിലും അദ്ദേഹം ധീരോദാത്തമായി പ്രവർത്തിച്ചു. നിലപാടുകളായിരുന്നു മുന്നോട്ട് നയിച്ചിരുന്നത് എന്നത് ജാഗ്രവത്തായ പ്രമാണങ്ങളായിരുന്നു.ആത്മാർത്ഥതയും പ്രതിബദ്ധതയും സത്യസന്ധതയുമായിരുന്നു പിടിയുടെ മുഖമുദ്ര. രാഷ്ട്രീയ എതിരാളികളുടെ സ്നേഹാദരങ്ങളും ബഹുമാനവും ആർജിക്കുവാൻ കഴിഞ്ഞ പോരാളി ഗൃഹപാഠം ചെയ്തുമാത്രം സഭയിൽ പ്രതികരിച്ചിരുന്ന അദ്ദേഹം പുതുതലമുറയിലെ സാമാജികർക്കൊരു പാഠപുസ്തകമാണ്.

Related posts

Leave a Comment