Connect with us
head

Kerala

ധോണിയിലെ പിടി-7നെ ദൗത്യസംഘം മയക്കുവെടി വച്ചു

Veekshanam

Published

on

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിലിറങ്ങിയ പിടി-7 എന്ന കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വച്ചു. ആന മയങ്ങാന്‍ ഏകദേശം അര മണിക്കൂറോളം എടുക്കുമെന്നാണ് വിവരം.ആവശ്യമെങ്കില്‍ ബൂസ്റ്റര്‍ ഡോസും നല്‍കും.. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ആനയുടെ തുടർചലനങ്ങൾ നിരീക്ഷിച്ചുവരുന്നതായും ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണിയില്‍ നിന്ന് പുറപ്പെട്ടുകഴിഞ്ഞു. അടുത്ത മണിക്കൂറുകള്‍ നിര്‍ണായകമാണ്.

അനുകൂല സാഹചര്യമുണ്ടായാല്‍ ഉടന്‍ തന്നെ വെടിവയ്ക്കാനായിരുന്നു ദൗത്യസംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ആളുകളെയെല്ലാം പ്രദേശത്ത് നിന്ന് മാറ്റുന്നുണ്ട്. ധോണിയിലെ ക്യാമ്പിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആനയെ എത്തിച്ചുകഴിഞ്ഞാല്‍ കൂടിന്റെ ഇഴകള്‍ അഴിക്കുന്നതിനായി ക്രെയിന്‍ എത്തിച്ചു. ക്യാമ്പിൽ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ആദ്യ ദിനം ആനയെ പിടിക്കാന്‍ കഴിയാത്തത് ഉചിതമായ സ്ഥലത്ത് കിട്ടാത്തതിനാലാണെന്ന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement
head

അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ പിടിക്കാനായി ഉള്‍വനത്തിലേക്ക് പോയത്.72 അംഗ വനപാലകരാണ് പിടി-7 നെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച്‌ പിടികൂടാനായിരുന്നു നീക്കം. ഉള്‍ക്കാടിലോ ജനവാസമേഖലയിലോ വച്ച്‌ ആനയെ വെടിവയ്ക്കില്ല. വനാതിര്‍ത്തിയില്‍ ആന പ്രവേശിച്ചാല്‍ ഉടന്‍ വെടിവയ്ക്കാനായിരുന്നു തീരുമാനം.നാലു വര്‍ഷമായി പാലക്കാട്ടെ ജനവാസമേഖലയിലെ സ്ഥിര സാന്നിധ്യമാണ് പിടി-7 എന്ന ഒറ്റക്കൊമ്ബന്‍. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്ക് ഇറങ്ങിയ പായിറ്റാംകുന്നം സ്വദേശി ശിവരാമനെ ആന ചവിട്ടിക്കൊന്നിരുന്നു. നിരവധി പേര്‍ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത്. ഏക്കര്‍ കണക്കിനു കൃഷിയാണ് പിടി-7 നശിപ്പിച്ചത്.

പിടി-7 നെ പിടികൂടണമെന്ന് ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മയക്കുവെടിവച്ച്‌ ആനയെ പിടികൂടാനുള്ള തീരുമാനം വനംവകുപ്പ് എടുത്തെങ്കിലും പിന്നീട് മാറ്റി. ഇതോടെ ജനരോഷം ശക്തമായി. തുടര്‍ന്നാണു പിടി 7 നെ പിടികൂടാന്‍ ദൗത്യസംഘത്തെ നിയോഗിച്ചത്.

Advertisement
head

Kerala

ഇന്നു യൂത്ത് കോൺ​ഗ്രസ് മാർച്ച്, പ്രതിഷേധം കടുപ്പിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരേ നിയമസഭയിലും പുറത്തും സമരം ശക്തമാക്കാൻ യുഡിഎഫ്. ഇന്നു കൂടുന്ന യുഡിഎഫ് ഉന്നത തല യോ​ഗത്തിൽ സമരത്തിനു ധാരണയാകും. എന്നാൽ ഹർത്താൽ പോലുള്ള സമരം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിനാണ് തീരുമാനം. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ചും നടത്തും.
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. ബ​ജ​റ്റി​ലൂ​ടെ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ തു​ട​ർ​സ​മ​രം ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം. ​എം. ഹ​സ​ൻ. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യുഡിഎഫ് നേതൃ യോ​ഗ​ത്തി​ൽ സ​മ​ര രീ​തി തീ​രു​മാ​നി​ക്കു​മെ​ന്നും ഹ​സ​ൻ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളെ ഇ​തു​പോ​ലെ കൊ​ള്ള​യ​ടി​ക്കു​ന്ന ബ​ജ​റ്റ് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​ന​രോ​ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മ​ണ്ണാ​ങ്ക​ട്ട പോ​ലെ അ​ലി​ഞ്ഞ് ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured