പിഎസ് സി പരീക്ഷകൾ മാറ്റി വച്ചു

തിരുവനന്തപുരം: എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് മുഖ്യ പരീക്ഷയും 30ന് നടത്താൻ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷയുമാണ് മാറ്റിവച്ചത്. സാങ്കേതിക കാരണങ്ങൾ മമൂലമാണ് മാറ്റം.മാറ്റി വച്ച പരീക്ഷകൾ നവംബർ 20, 27 തീയതികളിൽ നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു. പ്രാഥമിക പരീക്ഷാ ഫലം വൈകുന്നതാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ കാരണമെന്നാണ് സൂചന.

Related posts

Leave a Comment