പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം : നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സഹാഹര്യത്തിൽ പി.എസ്.സി ഈ മാസം നടത്താനിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. സെപ്തംബർ 18, 25 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷ ഓക്ടോബർ 23, 30 തീയതികളിലേക്ക് മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. സെപ്റ്റംബർ ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ ആറിലേക്കും മാറ്റി നിശ്ചയിച്ചു.

Related posts

Leave a Comment