Connect with us
48 birthday
top banner (1)

Kerala

പി.എസ്.സി പരീക്ഷ ചോദ്യപേപ്പറിൽ കോപ്പിയടി; ഓൺലൈൻ പരിശീലനസൈറ്റിൽനിന്ന് അതേപടി പകർത്തിയതെന്ന് ആരോപണം

Avatar

Published

on

കൊല്ലം: പി.എസ്.സി പരീക്ഷ ചോദ്യപേപ്പറിൽ കോപ്പിയടിയെന്ന് ആരോപണം. മോട്ടോർ വാഹനവകുപ്പിന്റെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിലെ പകുതിയോളം ചോദ്യങ്ങൾ സ്വകാര്യ ഓൺലൈൻ പരിശീലനസൈറ്റിൽനിന്ന് അതേപടി പകർത്തിയതെന്നാണ് ഉയരുന്ന ആരോപണം. ആകെ നൂറ് ചോദ്യമാണുണ്ടായിരുന്നത്. ഇതിലെ 80 ടെക്നിക്കൽ ചോദ്യത്തിൽ മുപ്പതെണ്ണം ഒരു സ്വകാര്യ ഓൺലൈൻ കോച്ചിങ് സൈറ്റിൽനിന്ന് അതേപടി പകർത്തിയതാണ്. ചോദ്യങ്ങളിൽ ഭൂരിഭാഗവും ഒരേ ഗൈഡിൽനിന്ന് പകർത്തിയെന്ന ആരോപണം മുൻപും ഉണ്ടായിട്ടുണ്ട്. വ്യവസായപരിശീലന വകുപ്പിന്റെ പ്ലംബർ പരീക്ഷ പി.എസ്.സി. റദ്ദാക്കിയതിനുപിന്നാലെയാണ് പുതിയ ആരോപണം കൂടി ഉണ്ടായിരിക്കുന്നത്.

30 ഒഴിവിലേക്കായി മേയ് 26ന് നടത്തിയ ടെക്‌നിക്കൽ പരീക്ഷ, പതിനായിരത്തോളം ഉദ്യോഗാർഥികൾ എഴുതിയിരുന്നു. ഓട്ടോമൊബൈൽ, മെക്കാനിക്കൽ ഡിപ്ലോമ, എൻജിനീയറിങ് ബിരുദം എന്നിവയാണ് യോഗ്യത. ഇതേപോലെ രണ്ടോ മൂന്നോ വെബ്‌സൈറ്റുകളിൽനിന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.ഇതിൽ ഒന്നിലധികം ശരിയുത്തരങ്ങളുള്ള ചോദ്യങ്ങളും നിലവാരമില്ലാത്ത ചോദ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പി.എസ്.സി ചെയർമാനും എക്സാമിനേഷൻ കൺട്രോളർക്കും വിജിലൻസിനും പരാതി നൽകാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.

Advertisement
inner ad

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured