നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ നാളെ നടത്താനിരുന്ന ഒന്നാംഘട്ട ബിരുദതല പ്രാഥമിക പരീക്ഷ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒക്‌ടോബർ 30 ന് നിശ്ചയിച്ച ബിരുദതല പ്രാഥമികപരീക്ഷയ്ക്ക് മാറ്റമില്ല.
അതേസമയം, ഒക്‌ടോബർ 21ന് നടത്തുവാൻ നിശ്ചയിച്ച അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷകൾ 2021 ഒക്‌ടോബർ 28 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 മണി വരെ നടത്തും. ഉദ്യോഗാർത്ഥികൾ നിലവിൽ ലഭ്യമായിട്ടുള്ള അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് പരീക്ഷയ്ക്ക് ഹാജരാകണം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (രണ്ടാം എൻ.സി.എ.-മുസ്ലീം) (കാറ്റഗറി നമ്പർ 160/21) തസ്തികയിലേക്ക് 2021 നവംബർ 3 ന് രാവിലെ പത്തിന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448). ഇന്റർവ്യൂ മെമ്മോ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം.
പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്‌മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കണം. കോവിഡ് രോഗ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ആഫീസ് പരിസരത്ത് പ്രവേശിക്കാൻ പാടുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment