പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: ഒക്ടോബർ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന അറബിക് പ്രൊഫസർ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ  യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ഒക്‌ടോബര്‍ 28 ലേക്ക് മാറ്റി. പത്താംക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യ പരീക്ഷകള്‍ക്കായി പ്രസിദ്ധീകരിച്ച പരീക്ഷാകലണ്ടറില്‍ ഡിസംബര്‍ 2, 10 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ തുപരീക്ഷയായി ഡിസംബര്‍ 11 ന് നടത്തും. 2021 ഡിസംബര്‍ 11 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയുടെ മുഖ്യപരീക്ഷ 2021 ഡിസംബര്‍ 10 ന് നടത്തും. പുതുക്കിയ പരീക്ഷാകലണ്ടര്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസില്‍ വച്ച് ഈമാസം 13 മുതല്‍ 17 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പ്രമാണപരിശോധന, നിയമനപരിശോധന എന്നിവ മാറ്റിവച്ചു. കൂടാതെ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയും മാറ്റിവച്ചു. കൊല്ലം, എറണാകുളം മേഖലാ ഓഫീസുകളില്‍ നിശ്ചയിച്ച ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. വകുപ്പുതല പരീക്ഷകള്‍ക്ക് മാറ്റമില്ല.

Related posts

Leave a Comment