Connect with us
48 birthday
top banner (1)

News

മുഖ്യമന്ത്രിയുടെ ഒപ്പമുള്ളവർക്കും അതേ അഹന്ത; ഇതിനൊക്കെയും കാലം മറുപടി പറയിക്കുമെന്ന് പി എസ് അനുതാജ്

Avatar

Published

on

കൊല്ലം: മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർക്കും പിണറായി വിജയന്റെ അതേ അഹന്ത തന്നെയാണെന്ന് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എസ് അനുതാജ്. ആ അഹങ്കാരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ദത്തന്റെ മാധ്യമങ്ങളോടുള്ള പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം കിട്ടിയതിന്റെ അഹന്ത ഏഴു വർഷക്കാലമായി കേരള ജനത അനുഭവിക്കുകയാണ്. തുടർഭരണം ജനങ്ങളെ വിഡ്ഢികളാക്കുവാനുള്ള അവസരമായാണ് പിണറായിയും കൂട്ടരും കാണുന്നത്. ഏകാധിപത്യവും സ്വജനപക്ഷപാതവും അഴിമതിയും മാത്രം നടപ്പാക്കുന്ന ഒരു ഭരണകൂടത്തിനെതിരെ കടുത്ത ജനരോഷം ഉണ്ട്. അതിന്റെ അസ്വസ്ഥതയാണ് മുഖ്യമന്ത്രിക്കും ഒപ്പമുള്ളവർക്കും ഉള്ളത്. എത്ര അസ്വസ്ഥത ഉണ്ടായാലും ജനങ്ങളും ജനകീയ പ്രക്ഷോഭങ്ങളും സർക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

സർക്കാരിനെതിരെ ഇടയലേഖനവുമായ് താമരശ്ശേരി രൂപത

* ക്രൈസ്തവ സമുദായത്തെ തകർക്കാൻ ശ്രമം

*കർഷകരുടെ ആനുകൂല്യവും നിഷേധിക്കുന്നു

Published

on

 

Advertisement
inner ad

കോഴിക്കോട്: സർക്കാരിനെതിരെ രൂക്ഷ വിമർശനമുള്ള ഇടയ ലേഖനവുമായി താമരശ്ശേരി രൂപത. ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതായി ഇടയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

Advertisement
inner ad

ക്രൈസ്തവ സമുദായത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ​ഗുരുതര ആരോപണമാണ് ലേഖനത്തിലുള്ളത്.

താമരശ്ശേരി ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയേലാണ് ഇടയലേഖനം പുറത്തിറക്കിയത്.

Advertisement
inner ad

 സമുദായം അനുഭവിക്കുന്ന പ്രതിസന്ധികൾ ഇതെല്ലാമാണെന്ന് പറഞ്ഞുകൊണ്ടാണ് പത്തോളം കാര്യങ്ങൾ ഇടയലേഖനത്തിൽ പരാമർശിക്കുന്നത്. 2023-ൽ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാനായി സർക്കാർ നിയോ​ഗിച്ച ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിൻ്റെ ഉള്ളടക്കം പരസ്യമാക്കാത്തത്തിൽ പ്രത്യേക താല്പര്യമുണ്ടെന്നും വിമർശനമുണ്ട്.

ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ സമുദായത്തോട് അനീതിയുണ്ടെന്നും കിട്ടേണ്ടവർക്ക് ഇത് കൃത്യമായി കിട്ടുന്നില്ലെന്നും ഇടയലേഖനത്തിൽ പറയുന്നു. വന്യജീവി ആക്രമണങ്ങളെ സർക്കാർ ശാസ്ത്രീയമായി പരിഹരിക്കുന്നില്ലെന്നും കർഷകരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായും താമരശ്ശേരി രൂപത വിമർശിക്കുന്നു.

Advertisement
inner ad

എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താൻ തീരുമാനിച്ചതായി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Advertisement
inner ad
Continue Reading

News

സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും. ആരായാലും യു ഡി എഫിനെ വിജയിപ്പിക്കാൻ ഒരുങ്ങുക – ആര്യാടൻ ഷൗക്കത്ത്

Published

on

റിയാദ് : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥി ആരായാലും യു ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സജീവ ഇടപെടൽ ഉണ്ടാകണമെന്നും ഒഐസിസി പ്രവർത്തകരോട് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്.

ഹൃസ്വ സന്ദർശനാർഥം സൗദിയിലെത്തിയ ആര്യാടൻ ഷൗത്തിന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

Advertisement
inner ad

നാട് രാസലഹരിയുടെ പിടിയിലാണ്, തടയാൻ സർക്കാരിന് കഴിയുന്നില്ല. ഒരു കാലത്ത് ഇന്ത്യ രാജ്യത്ത് ഏറ്റവും കുറവ് ലഹരി ഉപയോഗിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം, എന്നാൽ ഇന്ന് മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസുകൾ ഏറ്റവും കൂടുതൽ റെജിസ്റ്റർ ചെയ്യുന്നതും ഉപഭോഗം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി.

കുടിക്കാൻ വെള്ളമില്ലാത്ത സമയത്ത് ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭ ജലം ഉപയോഗിക്കേണ്ടി വരുന്നതിന്റെ പേരിൽ ഒരു ബഹുരാഷ്ട്ര കമ്പനിയെ ആട്ടിയോടിച്ച പാലക്കാട്, മദ്യ നിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതും, അത് ഭരണനേട്ടമായി പറയുന്ന സർക്കാരിന് കാഴ്ചപ്പാടില്ലെന്നും രാസ ലഹരി പോലെ സർക്കാർ അഴിമതിയുടെ അടിമകളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement
inner ad

ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷനായ ചടങ്ങ് കെപിസിസി ജന:സെക്രട്ടറി പി എ സലിം ഉദ്‌ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര ആശംസകൾ നേർന്നു.

ഗ്ലോബൽ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം,അബ്ദുള്ള വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, വഹീദ് വാഴക്കാട് , ബഷീർ കോട്ടക്കൽ,അൻസാർ വാഴക്കാട്, ഉണികൃഷ്ണൻ, പ്രഭാകരൻ, ഭാസ്കരൻ, സൈനുദ്ധീൻ, ശിഹാബ് അരിപ്പൻ, മുത്തു പാണ്ടിക്കാട്,ബൈജു പാണ്ടികശാല, നജീബ് ആക്കോട്, ഫൈസൽ,ഷറഫ് ചിറ്റൻ, ഷൗക്കത്ത് ഷിഫാ ,ഷാജഹാൻ,ഷമീർ മാളിയേക്കൽ, ബനൂജ് പൂക്കോട്ടുംപാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
inner ad

ഒഐസിസി മലപ്പുറം ജില്ല സംഘടന ചുമതലയുള്ള ജന: സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ സാദിഖ് വടപുറം നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

News

തബൂക്ക് ഒഐസിസി ഇഫ്താർ സംഗമം

Published

on

തബൂക് : തബൂക്ക് ഒഐസിസി അൽ അമ്രി റിസോർട്ടിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സംഗമം അക്ഷരാർത്ഥത്തിൽ മലയളി സമൂഹത്തിന്റെ സ്നേഹ സംഗമം ആയി മാറി.

തബൂക് ഒഐസിസി പ്രസിഡണ്ട് സുലൈമാൻ കൊടുങ്ങല്ലൂർ അധ്യക്ഷനായ ചടങ്ങിൽ അൽ അമ്രി ഗ്രൂപ്പ് ചെയർമാൻ സജീവ് അരീക്കര ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. തബൂക് ജാലിയാത്ത് മലയാളം വിഭാഗം ദാഈ ഫൈസൽ മദീനീ മൗലവി റമദാൻ സന്ദേശം നൽകി.

Advertisement
inner ad

ജസ്റ്റിൻ ഐസക്, ഷജീർ വാഴപ്പണയിൽ, ഹാഷിം ക്ലാപ്പന, സജി സാമുവൽ, മുസ്തഫ പട്ടാമ്പി, മായിൻ തിരുവനന്തപുരം, സുബൈർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഒഐസിസി ജിദ്ദ റീജിണൽ സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സ്വാഗതവും, നൗഷാദ് കപ്പൽ നന്ദിയും രേഖപ്പെടുത്തി.

ഷിജു തൃശ്ശൂർ, ഷിജു തിരുവനന്തപുരം,മമ്മൂട്ടി വാണിയമ്പലം,അജി മുട്ടട,നജീബ് നിലമ്പൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Featured