‘നിന്‍റെ ഓരോ വളര്‍ച്ചയിലും അഭിമാനം, എപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണുക’ ; മകള്‍ക്ക് ആശംസകളുമായി പൃഥ്വിരാജ്

ഏഴാം പിറന്നാൾ ആഘോഷിക്കുന്ന മകൾ അലംകൃത പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അപൂർവം ആയി മാത്രമേ ഇരുവരും മകളുടെ മുഖം കാണിക്കാറുള്ളു. ഇത്തവണ അല്ലിയുടെ മുഖം മുഴുവനായി കാണിച്ചതിന്റെ സന്തോഷത്തിലാണ് അലംകൃതയുടെ ആരാധകർ. “ജന്മദിനാശംസകൾ ബേബി ​ഗേൾ! നിന്നെയോർത്ത് മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. എന്നും നീ ഇതുപോലെ കൗതുകമുള്ളവളായി തുടരട്ടെ, എപ്പോഴും ഇതേപോലെ വലിയ ‌സ്വപ്നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്! ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു – പൃഥ്വിരാജ് കുറിച്ചു. ഇരുവരും ഒരേ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 2014 ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലംകൃത എത്തിയത്.

Related posts

Leave a Comment