അഭിമാനമുണ്ട് സുപ്രീംകോടതിയെ ഓര്‍ത്ത് ; തിന്മയെ കാല്‍ച്ചുവട്ടിലാക്കിയ ഉത്തരവ് നീതി ന്യായസംവിധാനത്തെക്കുറിച്ച് പ്രത്യാശ പകരുന്നു


രാജ്യത്ത് നീതിയും സ്വാതന്ത്ര്യവും ചോദ്യംചെയ്യപ്പെട്ടാല്‍ ഇടപെടുമെന്ന കരുത്തേറിയസന്ദേശമാണ് പെഗാസസ് വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചഉത്തരവ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മമാസത്തില്‍ നാം അഭിമാനം കൊള്ളുന്നത് ഇത്തരം ചില തീരുമാനങ്ങള്‍ പരമോന്നത നീതിപീഠത്തില്‍ നിന്നും ഉണ്ടാവുമ്പോഴാണ്. പെഗാസസ് ഹര്‍ജിയില്‍ സുപ്രീം കോടതി നേരിട്ട്നിയമിച്ച സമിതിക്ക് മുന്നില്‍ കേന്ദ്രത്തിലെബിജെപിസര്‍ക്കാര്‍ നല്‍കുന്ന ഉത്തരങ്ങള്‍ ഉണ്ടാക്കുന്ന ഇടിമുഴക്കത്തില്‍ ആരെല്ലാം വിറങ്ങലിക്കുമെന്നാണ് ഇനിഅറിയേണ്ടത്. കോടതികളേയും വരുതിയിലാക്കി ജനാധിപത്യത്തെ കശക്കിപ്പിഴിയുന്ന ആ സുര ഭാവത്തെ കീഴടക്കുകയാണ് ദീപാവലിക്കാലത്ത് സുപ്രീംകോടതി ചെയ്തത്.തിന്മയെ കാല്‍ച്ചുവട്ടിലാക്കിയ ഈഉത്തരവ് നീതി ന്യായസംവിധാനത്തെക്കുറിച്ച്വീണ്ടും പ്രത്യാശ പകരുന്നു.
ഇസ്രയേല്‍ ചാരസോഫ്റ്റവെയറായ പെഗാസസ് ഉപയോഗിച്ച് വിവിധ മേഖലകളിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയത്പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍പുച്ഛത്തോടെ കണ്ടതിനുള്ള തിരിച്ചടിയാണ് ഈ ഇടക്കാല വിധി.
എന്തിനും ഏതിനും രാജ്യസ്‌നേഹം എടുത്തിട്ട് രക്ഷപ്പെടുന്ന തന്ത്രമാണ് ബിജെപി സര്‍ക്കാര്‍ കൈകൊള്ളുന്നത്.രാജ്യസ്നേഹം ഭാരതീയീരുടെ വികാരമായതിനാല്‍ അത് ചൂഷണം ചെയ്യുന്ന നരേന്ദ്രമോദിയുടെ തന്ത്രം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇന്നലെ പൊളിച്ചു. ഫോണ്‍ചോര്‍ത്തല്‍ ഇടപാടില്‍ നിന്നും രാജ്യസുരക്ഷയുടെ പേരില്‍രക്ഷപ്പെടാമെന്ന് കരുതേണ്ട എന്നാണ് കോടതി ഓര്‍മ്മിപ്പിച്ചത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനകാലത്ത് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം നല്‍കാതെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒഴിഞ്ഞിരുന്നു. സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോഴും വിദഗ്ധ സമിതി രൂപീകരിക്കാമെന്നും അപ്പോള്‍ സംശയങ്ങള്‍ തീരുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഫോണ്‍ ചോര്‍ത്തിയോ എന്ന ചോദ്യത്തിന് മോദി സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നുവെങ്കില്‍ തങ്ങളുടെ ജോലിഭാരം കുറയുമായിരുന്നു എന്ന കോടതിയുടെ നിഗമനം ശ്രദ്ധിക്കപ്പടണം. തിരക്കുകള്‍ ഏറെയുള്ള കോടതിയുടെ വിലയേറിയ സമയം കേന്ദ്രസര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നാണ് അതിന്റെ കാതല്‍.
സുപ്രീം കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന വിദഗ്ദ്ധ സമിതി ഏഴ് വിഷയങ്ങളാണ്അന്വേഷിക്കുക. ഇതിലെ അംഗങ്ങളെയും കോടതി തന്നെ കണ്ടെത്തിയത് സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുകതന്നെചെയ്യും.സമിതി പരിശോധിക്കുന്ന വിഷയങ്ങള്‍ എല്ലാം ദേഹത്ത് തറയ്ക്കുന്നത് തന്നെ. പഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ,ആരൊക്കെ ഉപയോഗിച്ചു എന്നതെല്ലാം നിസ്സാരചോദ്യങ്ങളല്ല. ഇതിനെല്ലാംപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്ത് മറുപടിയാണ് നല്‍കുക എന്ന് രാജ്യം ഉറ്റു നോക്കുകയാണ്. മാത്രമല്ല സമിതിക്ക് പ്രസക്തമെന്ന് തോന്നിപ്പിക്കുന്ന ഏത്കാര്യവും അന്വേഷിക്കാമെന്നും ആരെയും വിളിച്ച് വരുത്താമെന്നുമുണ്ട്. എങ്കില്‍സുപ്രീംകോടതി നിരീക്ഷണം ബിജെപിക്ക് മേല്‍ ഒരു കഴുകനെപോലെ ചുറ്റിപ്പറക്കും.
ജനങ്ങള്‍ക്കായി നിയമനിര്‍മ്മാണം നടത്തുന്ന സഭകളെ പരിഹസിച്ച ആഭ്യന്തരമന്ത്രി സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കുകയാണ് വേണ്ടത്.രാജ്യത്തുള്ളവര്‍ എന്ത് ആഹരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന സ്ഥിതിയില്‍ നിന്നാണ് ഇപ്പോഴുള്ള പല ദുരന്തങ്ങളുടേയും തുടക്കം. അതിര്‍ത്തി പ്രശ്‌നങ്ങളിലും ആഭ്യന്തര വിഷയങ്ങളിലും പ്രതിപക്ഷം എന്ത് ചോദിച്ചാലും ദേശവികാരംഎന്നവാള്‍പ്രയോഗം നടത്തിയാണ് ബിജെപി രക്ഷപ്പെട്ട് പോന്നതെങ്കില്‍ ഇനി ആ വാള്‍ ഉറയിലിട്ട് ഉത്തരം നല്‍കൂവെന്നാണ് പരമോന്നത കോടതി പറഞ്ഞിരിക്കുന്നത്.
കോടതി ഉത്തരവോടെയോടെകോണ്‍ഗ്രസ്സാണ് പൗരാവകാശത്തിനും പൗരധര്‍മ്മത്തിനും വേണ്ടി നിലകൊള്ളുന്നതെന്ന് ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് ലോക്‌സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിച്ചുകൊണ്ടിരുന്നത്. മോദിയുടെയും അമിത്ഷായുടെയും മൗനം കാരണം ഒരുപാട് ദിവസങ്ങള്‍പാര്‍ല്യമെന്റ് തര്‍ക്കിച്ച് നഷ്ടപ്പെടുത്തി. ഇതിനെല്ലാം അവര്‍ മാപ്പ് പറയേണ്ടിയിരിക്കുന്നു.
കൂട്ടത്തില്‍ചിലവസ്തുതകള്‍ കൂടിപറയാതെ വയ്യ. പൗരാവകാശമുന്നയിച്ച് സുപ്രീം കോടതിയില്‍ഹര്‍ജി നല്‍കിയ വരില്‍ കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസുമുണ്ട്. അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നു.ഒപ്പം സംസ്ഥാനത്ത് ഇടത് ഭരണത്തില്‍ഒരു കുഞ്ഞിന്റെ അവകാശത്തിന് വേണ്ടിയുള്ള അമ്മയുടെ പോരാട്ടംനടക്കുന്ന സമയത്താണ്ഉത്തരവ്എന്നത് കൗതുകകരമാണ്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ജീവനെടുത്ത് ഒരു കുടുംബത്തിന്റെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിയ സിപിഎമ്മുകാരായ പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവില്‍ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നവരുടെ പ്രതിനിധികൂടിയാണ് ബ്രിട്ടാസ് എന്നത് മറ്റൊരു സത്യവുമാണ്.

Related posts

Leave a Comment