Connect with us
48 birthday
top banner (1)

Thiruvananthapuram

മെഴുക് തിരി തെളിയിച്ച് പ്രതിഷേധിച്ചു

Avatar

Published

on

ജഗതി,മേലാറന്നൂർ രാജീവ് നഗർ ഗവ:ക്വോർട്ടേഴ്സിൽ അഞ്ഞൂറോളം കുടുംബങ്ങളെ ഇരുട്ടിലാക്കി മാസങ്ങളായി ഹൈമാസ്റ്റ്ലൈറ്റ് പ്രവർത്തിക്കുന്നില്ല.

പൊതു ജനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി പണിമുടക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും
പരിഹാരമുണ്ടാകുന്നില്ല.
ജോലി കഴിഞ്ഞ് രാത്രി സമയത്തും കാൽനടയായി ക്വോർട്ടേഴ്സിൽ എത്തുന്നവർക്കും പഠനത്തിനായി പുറത്ത് പോയി വരുന്ന കുഞ്ഞുക്കൾക്കും വെളിച്ചമില്ലായ്മ രാത്രി യാത്രയെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

Advertisement
inner ad

രാത്രികാലങ്ങളിൽ കോർട്ടേഴ്സുകൾ കുത്തി തുറന്ന് മോഷണം, വാഹന മോഷണം,ഇന്ധന മോഷണം, ടൂവീലറുകളുടെ പാട്ട്സ് മോഷണം എന്നിവ ഇരുട്ടിന്റെ മറവിൽ സ്ഥിരമായിരിക്കുകയാണ്. നിരവധി പരാതികളും കേസുകളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നടപടികളിലാണ്.

ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് രാജീവ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു.

Advertisement
inner ad

KPCC മുൻ എക്സിക്യൂട്ടീവ് അംഗവും നേമം യു.ഡി.എഫ് ചെയർമാനുമായ
ശ്രീ: കമ്പറ നാരാണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ: ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ സെക്രട്ടറി ആർ.റാഷിദ സ്വാഗതം ആശംസിച്ചു.
കോൺഗ്രസ് പാളയം ബ്ലോക്ക് പ്രസിഡന്റ് ആർ.ഹരികുമാർ, മണ്ഢലം പ്രസിഡന്റ് ശ്രീ:രഘുനാഥൻ നായർ, അസോസിയേഷൻ ഭാരവാഹികളായ അനിത വി.എ, മഹേശ്വരി.എ, വിനോദ് കുമാർ, കെ.ആർ രാജു സന്തോഷ്കുമാർ.എസ്, ശ്രീദേവി. കെ.സി, അബ്ദുൽ നാസർ, മോഹനൻ എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; പവന് 440 രൂപ കുറഞ്ഞു

Published

on

കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കുതിപ്പിനും ഒരുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില താഴേക്ക്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,840 രൂപയിലും പവന് 7,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,970 രൂപയിലെത്തി. മൂന്നുദിവസത്തിനിടെ 1,360 രൂപ വർധിച്ച ശേഷം വ്യാഴാഴ്‌ച മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്‌ച 600 രൂപയും ബുധനാ ഴ്ച 640 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ ഒൻപതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.

ഈ മാസത്തിൻ്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണ വില എത്തി. പിന്നീട് ഉയർന്ന വിലയിൽ തുടർന്നുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തി ൽ പവൻ വിലയിലെ എക്കാലത്തെയും റെക്കോർഡ്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 2,724 ഡോളർ എന്ന ഒരുമാസത്തെ ഉയരത്തിലെത്തിയ രാജ്യാന്തരവില, ഇന്ന് 2,679 ഡോളറിലേക്ക് വരെ ഇടിഞ്ഞ ശേഷം ഇപ്പോൾ 2,686 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Advertisement
inner ad

സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ – യു ക്രെയ്ൻ സംഘർഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവ മുൻനിർ ത്തിയാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയിൽ വർധന ഉണ്ടായത്. അതേസമയം, വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Advertisement
inner ad
Continue Reading

Kerala

പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; മുഖ്യസൂത്രധാരന് ജാമ്യം

Published

on

കൊച്ചി: മതനിന്ദ ആരോപിച്ച്‌ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യസൂത്രധാരന്‍ എം കെ നാസറിന് ജാമ്യം.വിചാരണ കോടതി വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്

പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്ബതു വര്‍ഷമായി ജയിലിലാണ്

Advertisement
inner ad
Continue Reading

Featured

മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അടിയറവ് വെയ്ക്കുന്നു: വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡി എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനു പിന്നില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മണിയാര്‍ പദ്ധതി 30 വര്‍ഷത്തേക്കാണ് കാര്‍ബറണ്ടം യൂണിവേഴ്‌സലിന് നല്‍കിയിരുന്നത്. കരാര്‍ അനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ പദ്ധതി കെ.എസ്.ഇ.ബിക്ക് തിരിച്ചു നല്‍കണം. എന്നാല്‍ പദ്ധതി തിരിച്ചു വാങ്ങിയില്ലെന്നു മാത്രമല്ല 25 വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കൈവിട്ടു പോകുന്നതോടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം ശരാശരി 18 കോടി രൂപയുടെ നഷ്ടമുണ്ടാകും. വൈദ്യുതി നിരക്ക് വര്‍ധനയില്‍ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ വൈദ്യുതി ബോര്‍ഡ് നട്ടംതിരിയുമ്പോഴാണ് മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അടിയറവ് വയ്ക്കുന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡ് കോടിയുടെ കടത്തിലേക്ക് പോകുമ്പോഴും ഒരു ചര്‍ച്ചയും നടത്താതെ മണിയാര്‍ പദ്ധതി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ട്. വ്യവസായ മന്ത്രിയാണ് ഇടപാടിന് പിന്നില്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇടപാട് നടന്നത്. പദ്ധതി കെ.എസ്.ഇ.ബിക്ക് മടക്കി നല്‍കണം. കരാര്‍ ലംഘനത്തിന്റെ പേരില്‍ 2022ല്‍ കാര്‍ബറണ്ടം കമ്പനിക്ക് കെ.എസ്.ഇ.ബി നോട്ടീസ് നല്‍കിയിരുന്നു. വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്തു നിന്ന് വൈദ്യുതി വാങ്ങുകയും വില കൂടുമ്പോള്‍ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനാണ് നോട്ടീസ് നല്‍കിയത്. കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് തന്നെ 25 വര്‍ഷത്തേക്ക് കരാര്‍ പുതുക്കി നല്‍കുന്നത് ആരുടെ താല്‍പര്യമാണ്? സംസ്ഥാന താല്‍പര്യമാണോ, സ്വകാര്യ കമ്പനിയുടെ താല്‍പര്യമാണോ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

Advertisement
inner ad

മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18നാണ് കെ.എസ.്ഇ.ബി കാര്‍ബറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സഫര്‍ വ്യവസ്ഥ പ്രകാരം 30 വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിട്ടത്. 1994ല്‍ ഉല്‍പാദനം തുടങ്ങി ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായി. കരാര്‍ കാലാവധി കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ അടക്കം സംസ്ഥാനത്തിന് കൈമാറമെന്നായിരുന്നു വ്യവസ്ഥ. പദ്ധതി ഏറ്റെടുത്ത് കൈമാറണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി ഊര്‍ജ വകുപ്പിന് കത്തും നല്‍കി. കത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നു മാത്രമല്ല സ്വകാര്യ കമ്പനിക്ക് കരാര്‍ നീട്ടുക്കൊടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍, പ്രത്യേകിച്ചും വ്യവസായ വകുപ്പില്‍ ഗൂഢനീക്കമുണ്ടായി.

മണിയാര്‍ പദ്ധതിയിലൂടെ പ്രതിവര്‍ഷം ലഭിക്കുമായിരുന്ന 18 കോടി രൂപയുടെ വൈദ്യുതി കെ.എസ്.ഇ.ബിയുടെ വാര്‍ഷിക വരവു ചെലവു കണക്കില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. ആ അവസരമാണ് അഴിമതിക്കു വേണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഭരണത്തിന്റെ അവസാനമായതോടെ എല്ലായിടത്തും സര്‍ക്കാര്‍ കൊള്ള തുടങ്ങിയിരിക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കാനാകില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured