സഭയ്ക്കു പുറത്ത് പ്രതിപക്ഷ പ്രതിഷേധ മതില്‍

തിരുവനന്തപുരംഃ ഡോളര്‍ കടത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഇന്നും നിരാകരിക്കപ്പെട്ടു. അടിയന്ത്രിപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു പ്രതിപക്ഷം സാഭാ നടപടികള്‍ ബഹിഷ്കരിച്ചു. പുറത്തു വന്ന എംഎല്‍എമാര്‍ കവാടത്തിനു മുന്നില്‍ പ്രതിഷേധ മതില്‍ തീര്‍ത്തു.

സ്വര്‍ണക്കടത്തിലും വിദേശത്തേക്കു ഡോളര്‍ കടത്തിയതിലും മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന മൊഴി പുറത്തു വന്നിട്ടും മുഖ്യമന്ത്രി സഭയില്‍ മൗനംഭജിക്കുകയാണെന്നു പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമ ന്ത്രിക്കു കള്ളക്കടത്തു സംഘവുമായുള്ള ബന്ധം വെളിപ്പെടുത്തപ്പെടുന്നത്. അതീവ ഗുരുതരമായ ഈ വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം. സഭ സമ്മേളിക്കുമ്പോള്‍ സഭയ്ക്കുള്ളിലാണ് മുഖ്യമന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കേണ്ടത്. അദ്ദേഹം നിരപരാധിയാണെങ്കില്‍ അതേക്കുറിച്ചും വിശദമാക്കാം. എന്നാല്‍ അര്‍ഥഗര്‍ഭമായ മൗനത്തിലൂടെ മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് ഓടി ഒളിക്കുകയാണെന്നു പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. അതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സമാന്തര സഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം അവതരിപ്പിച്ചതും ഇന്നു സഭാ കവാടത്തില്‍ പ്രതിഷേധ മതില്‍ തീര്‍ത്തതും.

Related posts

Leave a Comment