വി.സി കബീർ മാസ്റ്റർക്ക് നേരെ ഉണ്ടായ എസ്എഫ്ഐ കൈയേറ്റം; കോഴിക്കോട് ജില്ലയിലും പ്രതിഷേധം

മുൻ ആരോഗ്യ മന്ത്രിയും കെപിസിസി ഗാന്ധി ദർശൻ സമിതി സംസ്ഥാന അധ്യക്ഷനു മായ വി.സി കബീർ മാസ്റ്റർ നേതൃത്വം നൽകിയ ഗാന്ധി സ്‌മൃതി യാത്രക്ക് നേരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വച്ചു ഉണ്ടായ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിലും തുടർന്ന് കബീർ മാസ്റ്റർ,കെ.എ ചന്ദ്രൻ മുൻ എംഎൽഎ, കമ്പറ നാരായണൻ അടക്കമുള്ളവരെ അകാരണമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിലും പ്രതിഷേധിച്ച്‌ കൊണ്ട് കോഴിക്കോട് കെപിസിസി ഗാന്ധി ദർശൻ സമിതി പ്രവർത്തകർ പ്രതിഷേധ സംഗമം നടത്തി.
കിഡ്സൺ കോർണറിൽ നടത്തിയ
സംഗമം കെപിസിസി വക്താവ് കെസി അബു ഉദ്ഘാടനം ചെയ്തു.
വി.സി കബീർ മാസ്റ്റർക്ക് നേരെ ഉണ്ടായ ആക്രമണത്തെ കെപിസിസി ഒറ്റകെട്ടായി നേരിടും എന്നും ശക്തമായ പ്രക്ഷോഭങ്ങൾ കെപിസിസി യുടെ ഭാഗത്തു നിന്ന് ഉണ്ടാകും എന്നും പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു കൊണ്ട് കെ.സി അബു ചൂണ്ടിക്കാട്ടി.
ഗാന്ധിദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ്
ഉമാശങ്കർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ.വി ബാബുരാജ്, കെഎസ്‌യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ,സുലൈമാൻ കുന്നത്ത്,സിറാജ് പയ്യടിമീത്തൽ,റാഫി കായക്കൊടി,റിനേഷ് ബാൽ,ഫിലിപ്പ് ജോൺ,ജസീറലി താമരശ്ശേരി,അമൃത ബാലുശ്ശേരി,ബിജീഷ് കട്ടകളത്തിൽ,മിഥുൻ ഓമശ്ശേരി എന്നിവർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു സംസാരിച്ചു.

Related posts

Leave a Comment