പ്രതിഷേധ സമരം നടത്തി

യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ DYFIയുടെ അധോലോക- മാഫിയ ബന്ധങ്ങളെ കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപെട്ടുകൊണ്ട് വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ വെച്ച് നടത്തിയ പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. എം ജെ ടോമി നിർവഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. വിവേക് ഹരിദാസ് അധ്യക്ഷത വഹിച്ച സമരത്തിൽ യൂത്ത് കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ്, സംസ്ഥാന നിർവാഹക സമിതി അംഗം പ്രസൂൺ മുരളി, വൈപ്പിൻ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്‌ ബിജു കണ്ണങ്ങനാട്ട്, സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക്‌ സെക്രട്ടറിമാരായ രാജേഷ്, ഷിജിത്ത്, ജോംസ്, ജോഹാൻ പരപ്പൻ, ഹർഷാദ്, റിപ്സൺ, ലിബിൻ ഷാജി,മണ്ഡലം പ്രസിഡന്റ്‌മാരായ വിശാഖ് അശ്വിൻ, നിധിൻ ബാബു, ലിയോ കുഞ്ഞച്ചൻ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment