സ്വാതന്ത്ര്യ സമര സേനാനികളെ അധിക്ഷേപിക്കൽ- കോൺഗ്രസ്പ്രതിഷേധ സംഗമം

വേങ്ങര: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ തുടങ്ങിയ സ്വാതന്ത്യ സമര സേനാനികളെ മതതീവ്രവാദികളെന്നാക്ഷേപിച്ച് സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും മാറ്റാൻ തുനിയുന്ന ബി.ജെ.പി.നിലപാടുകൾക്കെതിരെ കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ അച്ചനമ്പലത്ത്  പ്രതിഷേധ സംഗമം നടത്തി. പി.കെ. സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സലീം മാസ്റ്റർ, സമദാജി, ഷക്കീറലി.കെ, മജീദ് ചേറൂർ, അസ്ലം ചെങ്ങാനി, സാദിഖ് അലി, നൗഷാദ്, ഹംസ അമ്പലവൻ, മനോജ് എ.കെ, സവാദ് സലിം ,ശാഫി.എം.ടി.തുടങ്ങിയവർ സംബന്ധിച്ചു.

Related posts

Leave a Comment