പകൽപന്തം കൊളുത്തി പ്രതിക്ഷേധിച്ചു .

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം അനുസരിച്ച് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണ തലത്തിലെ സിപിഎം – ഡി വൈ എഫ് ഐ അധോലോക മാഫിയയ്ക്കും എതിരെ പ്രതിഷേധമായി പകൽപന്തം കൊളുത്തി. യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡണ്ട് ജാസ്‌മോൻ മരിയാലയം നേതൃത്വം കൊടുത്ത പ്രതിഷേധ ധർണ യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം പ്രസിഡണ്ട് വിവേക് ഹരിദാസ് ഉത്ഘാടനം ചെയ്തു. കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡണ്ട് എ ജി സഹദേവൻ, യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ രാഹുൽ ദേവ്, ബ്രോമിൽ രാജ്, യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം വൈസ് പ്രസിഡണ്ട് പോൾ ജോസ്, ജനറൽ സെക്രട്ടറി വിബിൻ വര്ഗീസ്, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ശരത് ഡിക്സൺ, വിൻസെന്റ് കെ എ, നോർബിൻ, രതീഷ്, അജ്മൽ എന്നിവർ പ്രസംഗിച്ചു

Related posts

Leave a Comment