സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധം

കരുനാഗപ്പള്ളി : അർഹതയുള്ള വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഇല്ലാതാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കെ എസ് യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധം. പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി ആർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു .
വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങൾ അല്ല നടപ്പാക്കുന്നത് അശാസ്ത്രീയമായ പരീക്ഷണങ്ങളാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത് വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങളെ എല്ലാകാലത്തും അനുകൂലിച്ച വിദ്യാർത്ഥി സംഘടനയാണ് കെഎസ്‌യു എന്നും അദ്ദേഹം പറഞ്ഞു

കെ എസ് യു നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ റഫീഖ് ക്ലാപ്പന അധ്യക്ഷത വഹിച്ചു, കെ എസ് യു സംസ്ഥാന കോ ഓഡിനേറ്റർ നൗഫൽ നിസാർ, കെ എസ് യു ജില്ലാ സെക്രട്ടറി അസ്‌ലം ആദിനാട്, യൂത്ത് കോൺഗ്രസ്‌ ടൗൺ മണ്ഡലം പ്രസിഡന്റ്‌ ആർ എസ് കിരൺ, നിയോജകമണ്ഡലം ഭാരവാഹികൾ അൽത്താഫ് ഹുസൈൻ, അനുശ്രീ അനിൽ കുമാർ, ബിതുല തുളസി, താഹിർ, ബിതു, ഫഹദ്, മുഹ്സിൻ തൊടിയൂർ, സാജിദ്, ഷാഫി,നൗഫൽ,സഫിൽ, അഖിൽ ദാസ്, സജിൻ, സാദിഖ്,തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Comment