കടബാധ്യതയെ തുടർന്ന് ആത്മഹത്യചെയ്ത വീട്ടമ്മയുടെ മൃതദേഹവുമായി സർക്കാരിനെതിരെ മോർച്ചറിക്കു മുൻപിൽ പ്രതിഷേധം

വിളപ്പിൽശാല: കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്കു മുന്നിലാണ് പ്രതിഷേധം നടത്തിയത്. ഇന്നലെയാണ് വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യ എം രാജി (47) ആത്മഹത്യ ചെയ്തത്. സാങ്കേതിക സർവ്വകലാശാലയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ രാജിയുടെ കുടുംബത്തിന്റെ സ്ഥലവുമുണ്ടായിരുന്നു. ഭൂമി ഏറ്റെടുത്ത് രണ്ട് വർഷം പിന്നിട്ടിട്ടും ഭൂമിയുടെ തുക നൽകാൻ സർക്കാർ തയ്യാറായില്ല. കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും തീർക്കാൻ വസ്തുവിന്റെ പ്രമാണങ്ങൾ പോലും തിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് രാജി ജീവനൊടുക്കിയത്.

ഇവരുടെ സ്ഥാപനമായ കല്ലുമല ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ സിമന്റ് സൂക്ഷിച്ചിരുന്ന മുറിയിലാണ് തിങ്കളാഴ്ച രാവിലെ ഇവരെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഹോളോബ്രിക്‌സും പേവിങ്ങ് ബ്ലോക്കും നിർമ്മിക്കുന്ന സ്ഥാപനമാണിത്.വിളപ്പിൽശാലയിൽ സർവകലാശാലാ ആസ്ഥാനത്തിനായി ഭൂമി വിട്ടുനൽകിയവരിൽ പലരുമിപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഭൂമി ഏറ്റെടുത്തതായും ഉടൻ പണം ലഭിക്കുമെന്നും തിരഞ്ഞെടുപ്പിനു മുൻപ് അധികൃതർ ഉറപ്പു പറഞ്ഞിരുന്നു.ഇതു വിശ്വസിച്ച് ഉണ്ടായിരുന്ന ഉപജീവനമാർഗം ഉപേക്ഷിച്ചവരാണ് പ്രതിസന്ധിയിലായത്. വസ്തു തന്നില്ലെങ്കിൽ പ്രമാണം കോടതിയിൽ കെട്ടി വെക്കുമെന്ന് പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയാണ് ഭൂമി ഏറ്റെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. സർക്കാരിന്റെ ജനദ്രോഹപരമായ നയങ്ങൾ സംസ്ഥാനത്ത് തുടർന്നുകൊണ്ടിിരിക്കുന്നതിനെതിരെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

Related posts

Leave a Comment