സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം ; കെപിസിസിയുടെ നേതൃത്വത്തിൽ വനിതകളുടെ രാത്രി നടത്തം നാളെ

പിണറായി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നവംബർ 25ന്(നാളെ) രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി രാത്രി നടത്തം സംഘടിപ്പിക്കും.’പെൺമയ്‌ക്കൊപ്പം ‘ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. രാത്രി നടത്തത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി തിരുവനന്തപുരത്ത് നിർവഹിക്കും.ജില്ലകളിൽ നടക്കുന്ന രാത്രി നടത്തത്തിൽ മഹിളാകോൺഗ്രസ്,യൂത്ത്‌കോൺഗ്രസ്,കെഎസ്‌യു ഉൾപ്പടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും.

Related posts

Leave a Comment