മന്ത്രിക്കെതിരെ കുണ്ടറയിൽ പ്രതിഷേധം

സ്ത്രീ പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ച മന്ത്രി A. K. ശശീന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്ത്വത്തിൽ കുണ്ടറയിൽ പ്രതിഷേധ മാർച്ച് നടത്തി മന്ത്രിയുടെ കോലം കത്തിച്ചു.ആശുപത്രി മുക്കിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മുക്കട ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം അനീഷ് പടപ്പക്കര ഉദ്ഘാടനംചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ജ്യോതിഷ് മുഖത്തല അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം പ്രദീപ് മാത്യു, ,സുമേഷ് ദാസ്,ജോഫി ജോർജ്ജ്, അനൂപ് ആൻ്റണി, നിഷാന്ത്, ദീപക് ശ്രീശൈലം, വിനോദ് കോണിൽ, വിനോദ് ജി പിള്ള, വൈ .ഷാജഹാൻ, സനൂപ് സജീർ ,നിതിൻ പേരയം, ലിജിൻ, വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment