അജയ് മിശ്രയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം; രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് ട്രെയിന്‍ തടയും

 ലഖിംപുര്‍ ഖേരി കൂട്ട കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ ഇന്ന് ട്രെയിനുകള്‍ തടയും. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം. പഞ്ചാബില്‍ 36 ഇടങ്ങളില്‍ ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Related posts

Leave a Comment