കണ്ണൂർ : കണ്ണൂരിൽ സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ ക്രിമിനലുകൾ ആക്രമിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, ജില്ലാ സെക്രട്ടറി പ്രിനിൽ മതുക്കോത്ത്, യഹിയ, ജെറിൻ ആന്റണി തുടങ്ങിയവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ചത് പി ജയരാജന്റെ ഗൺമാൻ, DYFI ജില്ലാ സെക്രട്ടറി എം ഷാജർ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു അക്രമണം. പോലീസ് നോക്കിനിൽക്കെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്തത്.
കെ റെയിലിനെതിരെ പ്രതിഷേധം ; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം ; പരിക്ക്
