ജോജുവിനെതിരെ പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി റീത്ത് സമർപ്പിച്ചു

കൊച്ചി : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചക്ര സ്തംഭന സമരത്തിനിടയിൽ കടന്നുവന്ന അക്രമം കാട്ടിയ ജോജു ജോർജിനെതിരെ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോജുവിന്റെ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററിലേക്ക് റീത്തുമായി മാർച്ച് സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനരൽ സെക്രട്ടറി ലിന്റോ പി ആന്റൂ , സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ് , അഫ്സൽ നമ്പിയാരത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പളളി , ബ്ലോക്ക് പ്രസിഡന്റുമാർ മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment